ചെറുവള്ളി എസ്‍റ്റേറ്റ് പണംകെട്ടിവെച്ച് ഏറ്റെടുക്കാനുള്ള നീക്കത്തിന് പിന്നില്‍ ഗൂഡാലോചന: സുധീരന്‍

By Web TeamFirst Published Oct 10, 2019, 5:04 PM IST
Highlights

2560 ഏക്കർ ഭൂമിയാണ് വിമാനത്താവളത്തിനായി ഏറ്റെടുക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ ഭൂമിയുടെ വിലനിർണയം നടത്തി ആ തുക കോടതിയിൽ കെട്ടിവച്ച ശേഷം ഭൂമി ഏറ്റെടുക്കാനാണ് തീരുമാനം.

തിരുവനന്തപുരം: ശബരിമല വിമാനത്താവളത്തിനായി പണം കെട്ടിവച്ച് ചെറുവള്ളി എസ്‍റ്റേറ്റ് ഏറ്റെടുക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നിൽ വൻ ഗൂഡലോചനയെന്ന് വി എം സുധീരന്‍. കയ്യേറ്റക്കാർക്ക് ഭൂമിയുടെ അവകാശം സ്ഥാപിച്ചു നൽകുന്ന നീക്കമാണിതെന്നാണ് വി എം സുധീരന്‍ പറയുന്നത്. നിയമാനിർമാണത്തിലൂടെ നേരത്തെ തന്നെ സർക്കാർ ഭൂമി ഏറ്റെടുക്കണമായിരുന്നെന്നും സുധീരന്‍ കുറ്റപ്പെടുത്തി. 

2560 ഏക്കർ ഭൂമിയാണ് വിമാനത്താവളത്തിനായി ഏറ്റെടുക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ ഭൂമിയുടെ വിലനിർണയം നടത്തി ആ തുക കോടതിയിൽ കെട്ടിവച്ച ശേഷം ഭൂമി ഏറ്റെടുക്കാനാണ് തീരുമാനം. ഉടമസ്ഥാവകാശം ഇപ്പോൾ ആരോപിക്കുന്ന വ്യക്തികൾക്ക് കോടതി വിധി ആനുകൂലമാണെങ്കിൽ അവർക്ക് ആ പണം നൽകും. 

ഇതിനിടെ ചെറുവള്ളി എസ്റ്റേറ്റ് തങ്ങളുടെ ഭൂമിയാണെന്ന് ആരോപണവുമായി ബിലിവേഴ്സ് ചർച്ച് എത്തിയിരുന്നു. ഒരു കോടതിയിലും ഈ ഭൂമി സംബന്ധിച്ച് കേസ് ഇല്ലെന്നും ഇത് തങ്ങളുടെ ഭൂമിയാണെന്നും ബിലിവേഴ്സ് ചർച്ച് വിശദീകരിക്കുന്നു. സഭയുടെ ഭൂമി ആണെന്ന് അംഗീകരിച്ചാൽ ഏത് വികസന പ്രവർത്തനങ്ങൾക്കും സമ്മതമെന്നാണ് ബിലീവേഴ്സ് ഇസ്റ്റേൺ ചർച്ചിന്‍റെ നിലപാട്.  

click me!