ശബരിമല വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കൽ: മുഖ്യമന്ത്രിയുടെ പ്രഖ്യാപനം തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടെന്ന് ഹസൻ

By Web TeamFirst Published Oct 10, 2019, 4:36 PM IST
Highlights

ഈ സർക്കാർ കൊലയാളികളുടെ സർക്കാരെന്ന് എംഎം ഹസന്റെ വിമർശനം. ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കുമെന്ന സർക്കാർ പ്രഖ്യാപനം കോന്നി ഉപതെരഞ്ഞെടുപ്പ് മുന്നിൽ കണ്ടെന്നും ഇത് പെരുമാറ്റ ചട്ടലംഘനമാണെന്നും എംഎം ഹസൻ.

പത്തനംതിട്ട: ശബരിമല വിമാനത്താവളം സംബന്ധിച്ച മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പെരുമാറ്റ ചട്ട ലംഘനമെന്ന് എം എം ഹസൻ. കോന്നിയിലെ വോട്ടർമാരെ ലക്ഷ്യമാക്കിയാണ് മുഖ്യമന്ത്രി ബോധപൂർവ്വം വിമാനതാവള പദ്ധതിക്ക് ഭൂമി ഏറ്റെടുക്കുമെന്ന പ്രഖ്യാപനം നടത്തിയതെന്ന് എം എം ഹസ്സൻ ആരോപിച്ചു. പെരുമാറ്റച്ചട്ടലംഘനത്തിൽ കോൺഗ്രസ്സ് പരാതി നൽകുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും എംഎം ഹസൻ പത്തനംതിട്ടയിൽ പറഞ്ഞു.

Read More: ശബരിമല വിമാനത്താവളം ചെറുവള്ളി എസ്റ്റേറ്റിൽ; ഭൂമി ഏറ്റെടുക്കാൻ തീരുമാനം

ഇന്നലെയാണ് ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. ശബരിമല വിമാനത്താവള പദ്ധതിക്കായി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാൻ തീരുമാനമായി. മുഖ്യമന്ത്രി വിളിച്ച യോ​ഗത്തിലാണ് തീരുമാനമുണ്ടായത്.എന്നാൽ ഭൂമിയുടെ അവകാശവാദവുമായി ബിലിവേഴ്സ് ചർച്ച് രംഗത്തെത്തിയതോടെ നടപടികൾക്ക് കാലതാമസം നേരിടാൻ ആണ് സാധ്യത.

Read More: ചെറുവള്ളി എസ്റ്റേറ്റിനെ ചൊല്ലി തർക്കം; ഉടമസ്ഥാവകാശം തങ്ങൾക്കെന്ന് ബിലിവേഴ്സ് ചർച്ച്; വാദം തള്ളി സർക്കാർ

ശബരിമല വിഷയത്തിൽ ഇപ്പോഴത്തെ നിലപാട് സർക്കാർ തുടർന്നാൽ അടുത്ത മണ്ഡലകാലവും സംഘർഷഭരിതമാകുമെന്നും എം എം ഹസൻ വിമർശിച്ചു. ആൾക്കൂട്ടകൊലപാതക കേസുകളിലെ പ്രതികളെ രക്ഷിക്കാൻ സർക്കാർ ഇടപെടുകയാണ്. സർക്കാർ ഖജനാവിൽ നിന്ന് പണം കൊടുത്തും കൊലയാളികളെ രക്ഷിക്കുകയാണ്. ഈ സർക്കാർ കൊലയാളികളുടെ സർക്കാരാണെന്നും ഹസൻ കുറ്റപ്പെടുത്തി

ഓർത്തഡോക്സ് യാക്കോബായ സഭാ തർക്കത്തിലെ കോൺഗ്രസ് നിലപാടിലും ഹസൻ വിശദീകരണം നൽകി. സഭാ തർക്കം സംബന്ധിച്ച് കോൺഗ്രസ്സ് ഒരു അഭിപ്രായവും പറഞ്ഞിട്ടില്ല. യുഡിഎഫ് കൺവീനർ ബെന്നി ബെഹ്നാൻ കോടതി വിധി നടപ്പാക്കരുതെന്ന് പറഞ്ഞിട്ടില്ല. ഇടത് പക്ഷത്തിന്റെ സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിൽ മാത്രമാണ് ഇത്തരം പ്രചരണം നടക്കുന്നതെന്നും എം എം ഹസ്സൻ ആരോപിച്ചു. താനും തന്റെ പാർട്ടിയും യാക്കോബായ വിഭാഗത്തിനൊപ്പമാണെന്നായിരുന്നു യുഡിഎഫ് കൺവീനർ ബെന്നി ബെഹനാന്റെ പ്രസ്താവന. കെപിസിസിക്കും ഇതേ നിലപാടാണോ എന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ ഓർത്തഡോക്സ് സഭ രംഗത്തെത്തിയിരുന്നു. 

Read More: കെപിസിസി നിലപാട് വ്യക്തമാക്കണം; ബെന്നി ബെഹനാനെതിരെ ഓർത്തഡോകസ് സഭ

click me!