
തിരുവനന്തപുരം: ജമാഅത്തെ ഇസ്ലാമിയുമായി കോൺഗ്രസ് ചർച്ച നടത്തിയത് ഗൗരവതരമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. രാഹുൽ ഗാന്ധിയുടെ നിർദ്ദേശമനുസരിച്ചാണോ ഈ രഹസ്യ ബാന്ധവമെന്ന് എന്ന് വ്യക്തമാക്കണം. ജമാഅത്തെ ഇസ്ലാമി ഭീകരസംഘടനയാണെന്നതിന് തെളിവുണ്ടെന്നും വി മുരളീധരൻ ആരോപിച്ചു.
ജമാ അത്തെ ഇസ്ലാമി അമീറിനെ യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസൻ കണ്ടിരുന്നു. ഹസന്‍റേത് വ്യക്തിപരമായ സന്ദര്‍ശനം മാത്രമെന്ന് രാഷ്ട്രീയം ചര്‍ച്ചയായില്ലെന്നും മുല്ലപ്പള്ളിയും ചെന്നിത്തലയും പ്രതികരിച്ചപ്പോൾ, പ്രാദേശിക ധാരണയുണ്ടായെന്നായിരുന്നു കെ മുരളീധരൻറെ പ്രതികരണം.
തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രാദേശിക സഖ്യങ്ങളും നീക്കുപോക്കുകളും ഉണ്ടാക്കുമെന്നായിരുന്നു രമേശ് ചെന്നിത്തല യുഡിഎഫ് യോഗത്തിന് ശേഷം പറഞ്ഞത്. അതേസമയം വെൽഫെയർ പാർട്ടിയുമായുള്ള പ്രദേശിക സഹകരണനീക്കം രമേശ് ചെന്നിത്തല തള്ളിയിരുന്നില്ല. ഏതൊക്കെ സഖ്യം വേണമെന്ന് പ്രാദേശിക ഘടകങ്ങൾ തീരുമാനിക്കുമെന്നായിരുന്നു ചെന്നിത്തല പറഞ്ഞത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam