
കൊച്ചി: വയനാട് ദുരന്തത്തെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ച ഇന്ത്യ മുന്നണിക്കുള്ള പ്രഹരമാണ് ഇന്ന് ഹൈക്കോടതിയിൽ ലഭിച്ചതെന്ന് ബിജെപി നേതാവ് വി മുരളീധരൻ. ഹർത്താലിൻ്റെ സാധുതയെ കോടതി വിമർശിച്ചിരിക്കുന്നു. കേന്ദ്രം നൽകിയ 153 കോടി രൂപ മറച്ചുവച്ചുള്ള സമീപനം ജനങ്ങളെ കബളിപ്പിക്കാൻ ഏതറ്റം വരെ പോകും എന്നതിന് തെളിവാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വയനാട് ദുരന്തത്തിൽ ആദ്യ മെമ്മറണ്ടത്തിൽ കേരളം ആവശ്യപ്പെട്ടത് 260 കോടി രൂപയാണ്. കേന്ദ്രം 290 കോടി രൂപ നൽകി. നാല് മാസമായി ദുരന്തം സംബന്ധിച്ച വിശദമായ കണക്ക് നൽകാൻ വൈകി. ഇത് പ്രിയങ്കക്ക് വയനാട്ടിൽ ജയിക്കാൻ കളമൊരുക്കുന്നത്തിൻ്റെ ഭാഗമാണോയെന്ന് സംശയിക്കുന്നു. സർക്കാർ ബോധപൂർവം നടപടി വൈകിച്ചു. ദുരന്തത്തെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നത് കോൺഗ്രസും സിപിഎമ്മും നിർത്തണം. വഖഫ് ഭൂമിക്ക് നഷ്ടപരിഹാരം നൽകാനുള്ള നീക്കം ഉണ്ടെങ്കിൽ അത് സാമാന്യ നീതിക്ക് നിരക്കുന്നതല്ല. വഖഫ് ഭേദഗതി ഇനിയെങ്കിലും ഇന്ത്യ മുന്നണി അംഗീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam