ഈ ദശകത്തിലെ ഏറ്റവും വലിയ തമാശയാണ് ഈ ബജറ്റ്,മലയാളി ചിരിക്കണോ കരയണോ എന്നറിയാൻ വയ്യാത്ത അവസ്ഥയിലാണ്:വി മുരളീധരന്‍

Published : Feb 05, 2024, 02:58 PM IST
ഈ ദശകത്തിലെ ഏറ്റവും വലിയ തമാശയാണ് ഈ ബജറ്റ്,മലയാളി ചിരിക്കണോ കരയണോ എന്നറിയാൻ വയ്യാത്ത അവസ്ഥയിലാണ്:വി മുരളീധരന്‍

Synopsis

 കേന്ദ്രത്തിനെതിരെ സമരം ചെയ്യാനായി ദില്ലിയിലേക്ക് പോകുന്ന  എംഎൽഎമാരുടെ ആകെ ചിലവ് 50 ലക്ഷം രൂപ വരും. പെൻഷൻ പോലും കൊടുക്കാൻ കഴിയാത്ത സർക്കാർ ഇത് കൂടെ ബഡ്ജറ്റിൽ ഉൾപ്പെടുത്തണമായിരുന്നെന്നും വി.മുരളീധരൻ

ദില്ലി:സംസ്ഥാന ബഡ്ജറ്റ്  സമാകാലിക യാഥാർത്യങ്ങളുമായി ബന്ധമില്ലാത്തതാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ഈ ദശകത്തിലെ ഏറ്റവും വലിയ തമാശയാണ് ഈ ബഡ്ജറ്റെന്നും ബഡ്ജറ്റ് കണ്ടിട്ട് മലയാളി ചിരിക്കണോ കരയണോ എന്നറിയാൻ വയ്യാത്ത അവസ്ഥയിലാണെന്നും മുരളീധരൻ പറഞ്ഞു. കേന്ദ്രത്തിനെതിരെ സമരം ചെയ്യാനായി ദില്ലിയിലേക്ക് പോകുന്ന  എംഎൽഎമാരുടെ ആകെ ചിലവ് 50 ലക്ഷം രൂപ വരും. പെൻഷൻ പോലും കൊടുക്കാൻ കഴിയാത്ത സർക്കാർ ഇത് കൂടെ ബഡ്ജറ്റിൽ ഉൾപ്പെടുത്തണമായിരുന്നെന്നും മുരളീധരൻ പറഞ്ഞു. സംസ്ഥാനങ്ങൾ അവരുടെ വിഹിതം ചോദിച്ചാണ് ദില്ലിയിൽ സമരം ചെയ്യുന്നതെന്നും എന്നാൽ കേരളം മാത്രമാണ് കടം വാങ്ങനായി സമരം ചെയ്യുന്നതെന്നും വി മുരളീധരൻ പരിഹസിച്ചു

'ക്ഷേമപെൻഷൻ 2000 രൂപയെങ്കിലും ആക്കണം, ഇത്തവണയും സര്‍ക്കാരതിന് ശ്രമിച്ചില്ല'; ബജറ്റിനെതിരെ മറിയക്കുട്ടി

സിപിഎമ്മും എല്‍ഡിഎഫും പതിറ്റാണ്ടുകളായി എതിര്‍ത്ത് കൊണ്ടിരുന്ന വിദേശ മൂലധനത്തിന് പച്ചപരവതാനി വിരിച്ച് സ്വാഗതമോതുന്ന നയംമാറ്റമാണ്  പുതിയ ബജറ്റിന്‍റെ മുഖമുദ്ര. ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദേശനിക്ഷേപത്തിനെതിരെ വന്‍ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം കൊടുത്തിരുന്ന കെഎന്‍ ബാലഗോപാല്‍ തന്നെ നയംമാറ്റം പ്രഖ്യാപിച്ചത് കൗതുകമായി.രണ്ട് വര്‍ഷം മുന്‍പ് എറണാകുളം സമ്മേളനത്തില്‍ വച്ച് പിണറായി വിജയന്‍  അവതരിപ്പിച്ച നവകേരള നയരേഖയിലെ നിര്‍ദേശങ്ങള്‍ യാഥാര്‍ഥ്യമാകുകയാണ്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബാർക്ക് റേറ്റിംഗിൽ സര്‍വാധിപത്യം തുടര്‍ന്ന് ഏഷ്യാനെറ്റ് ന്യൂസ്; പ്രേക്ഷകരുടെ ഏറ്റവും വിശ്വസ്ത വാർത്താ ചാനൽ
ഫെബ്രുവരി ഒന്നിന് എന്തായിരിക്കും നിര്‍മലാ സീതാരാമന്‍റെ സര്‍പ്രൈസ്, ഇത്തവണ കേരളത്തെ ഞെട്ടിയ്ക്കുമോ കേന്ദ്ര ബജറ്റ്