കേരളത്തിന്‍റെ സമരം'അങ്ങാടിയിൽ തോറ്റതിന് അമ്മയോട്'എന്നകണക്ക്,വസ്തുതകൾ തെറ്റെന്ന് തെളിയിക്കാൻ വെല്ലുവിളിക്കുന്നു

Published : Feb 09, 2024, 03:40 PM IST
കേരളത്തിന്‍റെ സമരം'അങ്ങാടിയിൽ തോറ്റതിന് അമ്മയോട്'എന്നകണക്ക്,വസ്തുതകൾ തെറ്റെന്ന് തെളിയിക്കാൻ വെല്ലുവിളിക്കുന്നു

Synopsis

നിര്‍മല സീതാരാമന്‍ സഭയെ തെറ്റിദ്ധരിപ്പിച്ചു എന്നാണെങ്കിൽ അവകാശ ലംഘനത്തിന് നോട്ടീസ് നൽകട്ടെയെന്ന് വി.മുരളീധരന്‍

ദില്ലി:കേരളത്തിന്‍റെ കേന്ദ്ര സര്‍ക്കാരിനെതിരായ സമരം അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന കണക്കാണെന്ന്കേന്ദ്രമന്ത്രി വി മുരളീധരൻ പരിഹസിച്ചു, മാധ്യമങ്ങളെ ഉപയോഗിച്ച് പ്രചരണം നടത്തുകയാണ്.എംപിമാർക്ക് ധനമന്ത്രിയുടെ പാര്‍ലമെന്‍റിലെ  പ്രസ്താവനയിൽ മറുപടി ഇല്ലെന്ന് വ്യക്തമായി . .ഒരക്ഷരം പറയാൻ പ്രതിപക്ഷത്തിന് തന്‍റേടമില്ല .വസ്തുതകൾ തെറ്റാണ് എന്ന് തെളിയിക്കാൻ വെല്ലുവിളിക്കുന്നു .ധനമന്ത്രി  സഭയെ തെറ്റിദ്ധരിപ്പിച്ചു എന്നാണെങ്കിൽ അവകാശ ലംഘനത്തിന് നോട്ടീസ് നൽകട്ടെ.എളമരം കരീം രാജ്യസഭയില്‍ ചോദിച്ചത് ഗുജറാത്തിനെ പറ്റി മാത്രമാണ് മറ്റൊന്നും ആർക്കും സഭയിൽ ചോദിക്കാൻ ഇല്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മകളുടെ കാര്യത്തിൽ സത്യം പറയാത്ത മുഖ്യമന്ത്രി കേന്ദ്ര വിഹിതത്തിൽ  വസ്തുത പറയും എന്ന് പ്രതീക്ഷിക്കാനാകില്ല.മുഖ്യമന്ത്രിക്ക് ധനകാര്യത്തെ കുറിച്ച് ഒന്നും അറിയില്ല , ധനമന്ത്രി പറയുന്നത് മുഖ്യമന്ത്രിക്കും മനസ്സിലാകുന്നില്ല.അഴിമതിക്കാർ ഒരുമിച്ച് ചേർന്ന് പരിപാടി നടത്തിയാൽ അത് സത്യമാകില്ല .ഇഡി നോട്ടീസ് ഭയന്ന് ഓടുന്ന ഒരാളെയാണ് വേദിയിൽ ഇരുത്തിയത്.ഒന്നേമുക്കാൽ കോടി എന്തിന് വാങ്ങി എന്നതിന് മാത്രം മുഖ്യമന്ത്രി മറുപടി പറഞ്ഞാൽ എല്ലാ നോട്ടീസ് വരുന്നതും അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

യുഡിഎഫ് ജയം താൽക്കാലികം, എൽഡിഎഫിന്റെ അഴിമതിക്കും ശബരിമലയിൽ ചെയ്ത ദ്രോഹത്തിനും ഉള്ള മറുപടിയാണിതെന്ന് രാജീവ് ചന്ദ്രശേഖർ
കോഴിക്കോട് കോര്‍പ്പറേഷൻ ഫോട്ടോ ഫിനിഷിലേക്ക്, മാറി മറിഞ്ഞ് ലീഡ്, എൽഡിഎഫും യുഡിഎഫും ഇ‍ഞ്ചോടിഞ്ച് പോരാട്ടം