'രാഷ്ട്രീയ ധാർമികത കെ.സുധാകരന് ബാധകമല്ലേ? കെപിസിസി അധ്യക്ഷ സ്ഥാനത്ത് തുടരണമോയെന്ന് കോൺഗ്രസ് തീരുമാനിക്കണം'

Published : Jun 24, 2023, 02:37 PM IST
'രാഷ്ട്രീയ ധാർമികത കെ.സുധാകരന് ബാധകമല്ലേ? കെപിസിസി അധ്യക്ഷ സ്ഥാനത്ത് തുടരണമോയെന്ന് കോൺഗ്രസ്  തീരുമാനിക്കണം'

Synopsis

കെ.സുധാകരന്‍റെ  അറസ്റ്റ് കോൺഗ്രസിന് അപമാനം.രാഷ്ട്രീയ ധാർമികതയുണ്ടോ എന്ന് പ്രതിപക്ഷനേതാവും കോൺഗ്രസ് നേതൃത്വവും വിശദമാക്കണമെന്നും കേന്ദ്രമന്ത്രി വി മുരളീധരന്‍  

ദില്ലി:കെ.സുധാകരന്‍റെ  അറസ്റ്റ് : കോൺഗ്രസിന് അപമാനമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞു.എംപി സ്ഥാനവും കെപിസിസി അധ്യക്ഷ സ്ഥാനത്തും സുധാകരൻ തുടരണമോയെന്ന് കോൺഗ്രസ്  തീരുമാനിക്കണം.രാഷ്ട്രീയ ധാർമികതയുണ്ടോ എന്ന് പ്രതിപക്ഷനേതാവും കോൺഗ്രസ് നേതൃത്വവും വിശദമാക്കണം  .തട്ടിപ്പുകാരനുമായി സുധാകരന് എന്താണ് ബന്ധം? പോക്സോ കേസ് പ്രതിയുമായി എന്ത് ബന്ധമാണ് സുധാകരന്നുള്ളത്?ഡൽഹിയിലും കോൺഗ്രസിന് പോക്സോ കേസിൽ ഇതേ നിലപാടാണോ?അവസരവാദവും കള്ളത്തരവുമാണ് കോൺഗ്രസിനും സിപിഎമ്മിനും ഉള്ളത്.കേരളത്തിൽ സംഘർഷവും പാട്നയിൽ സഹകരണവുമാണോയെന്ന് ഇരുകൂട്ടരും ജനങ്ങളോട് വിശദമാക്കണം.കേരളത്തിൽ ബിജെപിക്കെതിരെ കേസെടുത്താൽ നേരിടും. കെ.സുരേന്ദ്രനെതിരായ കേസുകളെ നിയമപരമായി നേരിടുന്നുവെന്നും വി.മുരളീധരൻ  വ്യക്തമാക്കി..

 

അതേസമയം രാഷ്ട്രീയമായ പ്രശ്നത്തിന്‍റെ  പേരിലല്ല സുധാകരന്‍റെ  അറസ്റ്റ് എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു.തട്ടിപ്പ് കേസിലാണ് നടപടി. സുധാകരൻ പദവി ഒഴിയണമെന്ന് സിപിഎം ആവശ്യപ്പെട്ടിട്ടില്ല .അത് കോൺഗ്രസാണ് തീരുമാനിക്കേണ്ടതാണ്.സുധാകരനെതിരെ കൃത്യമായ തെളിവുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരോടക്കംപറയുന്നതെന്നും എംവി ഗോവിന്ദൻപറഞ്ഞു .ആരെയും കേസിൽ കുടുക്കാൻ ഉദ്ദേശിക്കുന്നില്ല  കുടുക്കിയാൽ ആരെങ്കിലും കുടുങ്ങുമോയെന്നും
എം വി ഗോവിന്ദൻ ദില്ലിയിൽ  ചോദിച്ചു

'ഡൽഹിയിലേക്ക് നോക്കുമ്പോൾ ഈനാംപേച്ചി ആണെങ്കിൽ തിരുവനന്തപുരത്തേക്ക് നോക്കുമ്പോൾ മരപ്പട്ടിയാണ്'; കെ മുരളീധരൻ

മോൻസൻ മാവുങ്കൽ തട്ടിപ്പ് കേസ്: കെപിസിസി പ്രസിഡന്റ് കെ സുധാകരനെ അറസ്റ്റ് ചെയ്തു, ജാമ്യത്തിൽ വിട്ടു

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നെയ്യാറ്റിൻകരയിലെ ഒരു വയസുകാരന്‍റെ മരണം കൊലപാതകം; കുട്ടിയുടെ അച്ഛൻ കുറ്റം സമ്മതിച്ചു
ദാവോസിൽ കേരളത്തിനും വൻ നേട്ടം! ലോക സാമ്പത്തിക ഫോറത്തിൽ 1.18 ലക്ഷം കോടി രൂപയുടെ നിക്ഷേപ താൽപര്യപത്രം ഒപ്പുവെച്ചെന്ന് പി രാജീവ്