ഗണ്‍മാനെ വാഹനത്തിൽ നിന്നും ഇറക്കിവിട്ട് മുരളീധരൻ, നടപടി അകമ്പടി വാഹനം നൽകാത്തതിൽ പ്രതിഷേധിച്ച്

Published : Jun 19, 2021, 05:46 PM IST
ഗണ്‍മാനെ വാഹനത്തിൽ നിന്നും ഇറക്കിവിട്ട് മുരളീധരൻ,  നടപടി അകമ്പടി വാഹനം നൽകാത്തതിൽ പ്രതിഷേധിച്ച്

Synopsis

 പൊലീസ് സ്ഥിരം നൽകാറുള്ള അകമ്പടി വാഹനം നൽകാത്തതാണ് മന്ത്രിയെ പ്രകോപിതനാക്കിയതെന്നാണ് വിവരം.

തിരുവനന്തപുരം: കേരള പൊലീസ് സുരക്ഷക്കായി നൽകിയ ഗണ്‍മാനെ വാഹനത്തിൽ നിന്നും ഇറക്കിവിട്ട്  കേന്ദ്രസഹമന്ത്രി വി.മുരളീധരൻ. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിൽ നിന്നും ചെറുവയ്ക്കലിലേക്ക് പോകുന്ന വഴിയാണ് ബേക്കറി ജംഗ്ഷനിൽ വച്ച് വാഹനത്തിൽ നിന്ന് ഗണ്‍മാനെ ഇറക്കി വിട്ടത്. പൊലീസ് സ്ഥിരം നൽകാറുള്ള അകമ്പടി വാഹനം നൽകാത്തതാണ് മന്ത്രിയെ പ്രകോപിതനാക്കിയതെന്നാണ് വിവരം.

എആർ.ക്യാമ്പിൽ നിന്നും കേന്ദ്രമന്ത്രിക്ക് ബിജു എന്ന ഗണ്‍മാനെ മാത്രമാണ് അനുവദിച്ചിരുന്നത്. രാവിലെ വിമാനത്താവളത്തിൽ എത്തിയപ്പോള്‍ മുതൽ ഗണ്‍മാൻ മാത്രമാണുണ്ടായിരുന്നത്. എന്നാൽ ഗണ്‍മാനെയും മന്ത്രി ഒഴിവാക്കുകയായിരുന്നു. മന്ത്രി ഗണ്‍മാനെ ഒഴിവാക്കിയ വിവരം മടങ്ങിയെത്തിയ ശേഷം എ.ആ‍.ക്യാമ്പിലെ മുതിർന്ന ഉദ്യോഗസ്ഥരെ ബിജു അറിയിച്ചു. വൈ കാറ്റഗറിയിലുള്ള കേന്ദ്രമന്ത്രിക്ക് പ്രത്യേക സുരക്ഷ പ്രശ്നങ്ങളൊന്നുമില്ലാത്തതുകൊണ്ടാണ് അകമ്പടി വാഹനം ഒഴിവാക്കിയതെന്നാണ് പൊലീസ് പറയുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ബീഹാറിലെ ജംഗിൾരാജ് പിഴുതെറിഞ്ഞത് പോലെ ബംഗാളിലെ മഹാജംഗിൾരാജ് അവസാനിപ്പിക്കണം'; തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് മോദി
പ്രായം തോൽക്കും ഈ മാളികപ്പുറത്തിന്റെ മുന്നിൽ! 102-ാം വയസിൽ മൂന്നാം തവണയും അയ്യപ്പനെ കാണാൻ പാറുക്കുട്ടിയമ്മ