രാജ്യസഭ തെരഞ്ഞെടുപ്പ്: സ്വതന്ത്ര നിലപാടെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ടെന്ന് വി.മുരളീധരൻ

Published : Mar 30, 2021, 08:18 PM IST
രാജ്യസഭ തെരഞ്ഞെടുപ്പ്: സ്വതന്ത്ര നിലപാടെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ടെന്ന് വി.മുരളീധരൻ

Synopsis

രാജ്യസഭാ തെരഞ്ഞെടുപ്പ് നീട്ടിവച്ചത് ഇടതുമുന്നണി വിവാദമാക്കുന്നത് രണ്ട് വോട്ടുകൾ അധികം കിട്ടാൻ വേണ്ടി മാത്രമാണെന്നും വി.മുരളീധരൻ പറഞ്ഞു.   

തിരുവനന്തപുരം: രാജ്യസഭാ തെരഞ്ഞെടുപ്പിൽ സ്വതന്ത്രനിലപാടെടുക്കാൻ ഇലക്ഷൻ കമ്മീഷന് അധികാരമുണ്ടെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. ഇലക്ഷൻ കമ്മീഷന് സ്വതന്ത്രനിലപാടുകൾ എടുക്കാനുള്ള സ്വാതന്ത്രമുണ്ട്. അതിനെ ചോദ്യം ചെയ്യാനാവില്ലെന്നും വി.മുരളീധരൻ വ്യക്തമാക്കി. രാജ്യസഭാ തെരഞ്ഞെടുപ്പ് നീട്ടിവച്ചത് ഇടതുമുന്നണി വിവാദമാക്കുന്നത് രണ്ട് വോട്ടുകൾ അധികം കിട്ടാൻ വേണ്ടി മാത്രമാണെന്നും വി.മുരളീധരൻ പറഞ്ഞു. 

രാഹുൽ ഗാന്ധിക്കെതിരെ ഇടുക്കി മുൻ എംപി  ജോയ്സ് ജോർജ്ജ് നടത്തിയ പരാമർശങ്ങളേയും വി.മുരളീധരൻ തള്ളിപ്പറഞ്ഞു. എതിരാളിയെ ശത്രുവായി കണ്ട് ഉന്മൂലനം ചെയ്യുന്ന തരത്തിലുള്ള പരാമർശങ്ങൾ ഉണ്ടാവരുതെന്നും രാഷ്ട്രീയത്തിൽ ശത്രുക്കളോടു പോലും ഇത്തരം പരാമർശങ്ങൾ നടത്തരുതെന്നും പറഞ്ഞ മുരളീധരൻ ഇത്തരത്തിലുള്ള പരാമർശങ്ങൾ ജനാധിപത്യ സംസ്കാരത്തിന് യോജിച്ചതല്ലെന്നും വ്യക്തമാക്കി. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വര്‍ണക്കൊള്ള; വിഎസ്എസ്‍സി ശാസ്ത്രജ്ഞരുടെ മൊഴിയെടുത്ത് തുടങ്ങി, സങ്കീര്‍ണമായ ഫലത്തിൽ പലതും ഡീകോഡ് ചെയ്യണമെന്ന് ശാസ്ത്രജ്ഞര്‍
സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ചു, എക്സ് റേ പരിശോധനയിൽ കുടുങ്ങി; തിരുവനന്തപുരം സ്വദേശി എംഡിഎംഎയുമായി പിടിയിൽ