ഉപ്പ് തിന്നവർ വെള്ളംകുടിക്കും,ഭാര്യയുടെ പെൻഷൻ ഉപയോഗിച്ചാണ് വീണ കമ്പനി തുടങ്ങിയതെന്ന കോമഡി പിണറായി നിര്‍ത്തണം

Published : Feb 01, 2024, 12:48 PM ISTUpdated : Feb 01, 2024, 01:20 PM IST
ഉപ്പ് തിന്നവർ വെള്ളംകുടിക്കും,ഭാര്യയുടെ പെൻഷൻ  ഉപയോഗിച്ചാണ് വീണ കമ്പനി തുടങ്ങിയതെന്ന കോമഡി പിണറായി നിര്‍ത്തണം

Synopsis

അന്വേഷണവുമായി മുഖ്യമന്ത്രിയും കുടുംബവും സഹകരിക്കണം.കേന്ദ്ര വേട്ട എന്നത് കണ്ണൂർ ജില്ലയിലെ സഖാക്കൾ വിശ്വസിക്കില്ലെന്നും വി മുരളീധരന്‍

ദില്ലി: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണ വിജയന്‍റെ കമ്പനി എക്സാലോജികും സിഎംആര്‍എലും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള എസ്എഫ്ഐഒ അന്വേഷണ ഉത്തരവില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി വി.മുരളീധരന്‍ രംഗത്ത്.വീണാ വിജയനെതിരായ അന്വേഷണത്തിൽ പുതുമയില്ല .മുഖ്യമന്ത്രി പറഞ്ഞ കഥകൾ കൊണ്ട് കാര്യമില്ല.വീണയുടെ കമ്പനിയുടെ എന്ത് സേവനത്തിനാണ് ഒന്നേ മുക്കാൽ കോടി  നൽകിയതെന്ന് വ്യക്തമാക്കാന്‍ CMRL ന് കഴിഞ്ഞിട്ടില്ല.കോമഡി അവസാനിപ്പിച്ച് അന്വേഷണവുമായി മുഖ്യമന്ത്രിയും കുടുംബവും സഹകരിക്കണം.കേന്ദ്ര വേട്ട എന്നത് കണ്ണൂർ ജില്ലയിലെ സഖാക്കൾ വിശ്വസിക്കില്ലെന്നും അദ്ദേഹം പറഞ്ഞു

 

ഉപ്പ് തിന്നവർ വെള്ളം കുടിക്കും ..ഭാര്യയുടെ പെൻഷൻ പണം ഉപയോഗിച്ചാണ് മകൾ കമ്പനി തുടങ്ങിയത് എന്ന കോമഡി പറച്ചിൽ പിണറായി നിർത്തണം.ഇനിയെങ്കിലും അന്വേഷണവുമായി മുഖ്യമന്ത്രി സഹകരിക്കണം.കൈകൾ ശുദ്ധമാണ് എന്ന് പറഞ്ഞിട്ട് കാര്യമില്ലെന്നും വി മുരളീധരന്‍ പറഞ്ഞു

വീണക്കെതിരെ അതിവേഗം അന്വേഷണത്തിലേക്ക് കടക്കാൻ എസ്എഫ്ഐഒ; സര്‍ക്കാരിന് മേൽ കടുത്ത സമ്മര്‍ദ്ദം

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം