വിഎസിന്‍റെ റിപ്പോര്‍ട്ടുകള്‍ നടപ്പായില്ല: സമര്‍പ്പിച്ചത് 13 എണ്ണം, കമ്മീഷന് ചിലവായത് 10 കോടിയിലേറെ

By Web TeamFirst Published Jun 7, 2021, 4:54 PM IST
Highlights

റിപ്പോർട്ടുകൾ ചീഫ് സെക്രട്ടറി ചെയർമാനായ സമിതി പരിശോധിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 

തിരുവനന്തപുരം: വിഎസ് അച്യുതാനന്ദന്‍ അധ്യക്ഷനായ ഭരണപരിഷ്ക്കാര കമ്മീഷൻ നൽകിയ റിപ്പോർട്ടുകള്‍ ഒന്നും നടപ്പായില്ല. പതിമൂന്ന് റിപ്പോര്‍ട്ടുകളാണ് കമ്മീഷന്‍ സമര്‍പ്പിച്ചത്. 2017 ആഗസ്റ്റിനാണ് ആദ്യ റിപ്പോർട്ട് നൽകിയത്. റിപ്പോർട്ടുകൾ ചീഫ് സെക്രട്ടറി ചെയർമാനായ സമിതി പരിശോധിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി കമ്മീഷന് ചെലവായത് 10,79,29,050 രൂപയാണ് ചിലവഴിച്ചത്. 

click me!