മന്ത്രി വി എസ് സുനില്‍കുമാറിന് രണ്ടാമതും കൊവിഡ് സ്ഥിരീകരിച്ചു; മകനും രോഗം

Published : Apr 14, 2021, 10:27 PM ISTUpdated : Apr 14, 2021, 11:11 PM IST
മന്ത്രി വി എസ് സുനില്‍കുമാറിന് രണ്ടാമതും കൊവിഡ് സ്ഥിരീകരിച്ചു; മകനും രോഗം

Synopsis

 മകൻ നിരഞ്ജൻ കൃഷ്ണയ്ക്കും രോഗം സ്ഥിരീകരിച്ചു. ഇന്ന് വൈകിട്ടാണ് അദ്ദേഹത്തിനും മകനും കൊവിഡ് സ്ഥിരീകരിച്ചത്.

തൃശ്ശൂര്‍: കൃഷിവകുപ്പ് മന്ത്രി വി എസ് സുനില്‍കുമാറിന് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രിയെ തൃശ്ശൂര്‍ ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മകൻ നിരഞ്ജൻ കൃഷ്ണയ്ക്കും രോഗം സ്ഥിരീകരിച്ചു. ഇന്ന് വൈകിട്ടാണ് ഇരുവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചത്. നിലവിൽ രണ്ടുപേര്‍ക്കും ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ല. 

കഴിഞ്ഞ സെപ്റ്റംബറില്‍ മന്ത്രിയ്ക്ക് കൊവിഡ് ബാധിച്ചിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയിരുന്നു. കൊവിഡ് മുക്തനായി മാസങ്ങള്‍ക്ക് പിന്നാലെ മന്ത്രിക്ക് വീണ്ടും രോഗം സ്ഥിരീകരിച്ചിരിക്കുകയാണ്.

അതേസമയം സംസ്ഥാനത്ത് കൊവിഡ് വ്യാപനം തീവ്രമാകുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു. നാളെ 11 മണിക്ക് ഓണ്‍ലൈനായി യോഗം ചേരും. വെള്ളി, ശനി ദിവസങ്ങളിൽ സംസ്ഥാനത്ത് മാസ് കൊവിഡ് പരിശോധന നടത്തും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവത്തിച്ചവർക്കാണ് പരിശോധന. ഏപ്രിൽ 19 മുതൽ വാക്സിനേഷൻ പരമാവധി ആക്കും.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്: അധിക്ഷേപിച്ചെന്ന് അതിജീവിതയുടെ പരാതി; പ്രതി മാർ‌ട്ടിനെതിരെ ഉടൻ കേസെടുക്കും
സംസ്കൃത സർവ്വകലാശാല പരീക്ഷകള്‍ മാറ്റി