
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകനെതിരായ ആരോപണം മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടുള്ളതാണെന്ന് മന്ത്രി വി ശിവൻകുട്ടി. 2023ൽ നടന്ന സംഭവമാണ് ഇപ്പോൾ വലിയ കാര്യമായി അവതരിപ്പിക്കുന്നത്. ഇഡി നടപടി എടുക്കാത്തത് കൊണ്ടുതന്നെ പൊള്ളത്തരം വ്യക്തമാണ്. ഇതിന് പിന്നിലെ രാഷ്ട്രീയ ഗൂഢാലോചന തിരിച്ചറിയണം. ഏതന്വേഷണം നേരിടാനും തയാറാണ്. സർക്കാരിനും സിപിഎമ്മിനും ഒന്നും മറയ്ക്കാനില്ല. രാഷ്ട്രീയമായി നേരിടാൻ കഴിയാത്തതിനാൽ കുടുംബാംഗങ്ങളെ വലിച്ചിഴയ്ക്കുകയാണെന്നും മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ മകനെതിരെയുള്ള ഇ ഡി നോട്ടീസുമായി ബന്ധപ്പെട്ട വസ്തുതകൾ തുറന്നു പറയാൻ സിപിഎം തയ്യാറാവണമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. സിപിഎം - ബിജെപി ബന്ധത്തിൻ്റെ തെളിവാണ് തുടർനടപടികൾ ഒന്നും ഉണ്ടാവാത്തത്. മുഖ്യമന്ത്രി കുടുംബത്തെ രക്ഷിക്കാൻ ആർഎസ്എസുമായി കൂട്ടുകൂടുകയാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam