എയ്ഡഡ് ഭിന്നശേഷി നിയമനം: 'മതവും ജാതിയും നോക്കി വിരട്ടാൻ നോക്കണ്ട', കോടതിവിധി അനുസരിക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി

Published : Oct 02, 2025, 09:40 AM IST
V Shivankutty

Synopsis

കോടതി വിധി അനുസരിച്ചേ പ്രവർത്തിക്കാനാകുവെന്ന് മന്ത്രി വി ശിവൻകുട്ടി. എജിയുടെ നിർദ്ദേശ പ്രകാരമാണത്. ആ തീരുമാനത്തെ വെല്ലുവിളിക്കാൻ അനുവദിക്കില്ല. 1500 താഴെ തസ്തികകൾ മാത്രമേ റിപ്പോർട്ട് ചെയ്തിട്ടുള്ളു.

തിരുവനന്തപുരം: എയ്ഡഡ് ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി മന്ത്രി വി ശിവൻകുട്ടി. മാനേജ്മെൻ്റുകളുമായി സൗഹാർദ്ദപരമായ അന്തരീക്ഷം ആണ് ഉള്ളതെന്ന് മന്ത്രി പറഞ്ഞു. കോടതി വിധി അനുസരിച്ചേ പ്രവർത്തിക്കാനാകു. എജിയുടെ നിർദ്ദേശ പ്രകാരമാണത്. ആ തീരുമാനത്തെ വെല്ലുവിളിക്കാൻ അനുവദിക്കില്ല. 1500ൽ താഴെ തസ്തികകൾ മാത്രമേ റിപ്പോർട്ട് ചെയ്തിട്ടുള്ളു. 4 വർഷക്കാലം കോടതിയിൽ പോകാത്തവരാണ് സർക്കാരിൻ്റെ അവസാന സമയത്ത് ‌സമരം ചെയ്യുന്നതെന്നും സമരം രാഷ്ട്രീയ പ്രേരിതമാണെന്നും മന്ത്രി വി ശിവൻ കുട്ടി പറഞ്ഞു.

മതവും ജാതിയും നോക്കി വിദ്യാഭ്യാസ രംഗത്തെ വിരട്ടാൻ നോക്കണ്ട. 5000ത്തിൽ അധികം ഒഴിവുകൾ ആണ് റിപ്പോർട്ട് ചെയ്യേണ്ടത്. അത് ചെയ്യാത്തവർക്കെതിരെ നടപടി ഉണ്ടാകും. ഇക്കാര്യം പറഞ്ഞു കൊണ്ട് ഒരു വെല്ലുവിളി ആരും നടത്തണ്ട. വിമോചന സമരം അന്ന് സാധിച്ചിട്ടുണ്ടാകും. ഇന്ന് അതിന് സാധ്യമല്ല. ചർച്ചയ്ക്ക് എപ്പോഴും സർക്കാർ തയ്യാറാണെന്നും വി ശിവൻ കുട്ടി പറഞ്ഞു. സമാധാനപരമായി മുന്നോട്ടുപോകുന്നത് വിദ്യാഭ്യാസമേഖല കുഴപ്പമാണ് എന്ന് വരുത്തി തീർക്കാൻ ശ്രമിക്കുകയാണ്. ഒരു വെല്ലുവിളിയും സർക്കാർ അംഗീകരിക്കില്ല. ധിക്കാരപരമായ സമീപനം സർക്കാരിനില്ലെന്നും ശിവൻ കുട്ടി പറഞ്ഞു. 

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ കത്ത് വന്നെന്ന് ശിവൻ കുട്ടി

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ കത്ത് വന്നിട്ടുണ്ട്. ദേശീയ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ട് ആണ് കത്തയച്ചത്. വിദ്യാഭ്യാസ നയത്തിലെ 75% കാര്യങ്ങൾ നടപ്പിലാക്കി എന്ന് കാട്ടി മറുപടി നൽകും. ആദ്യഘട്ടത്തിൽ ഉദ്യോഗസ്ഥരും സഭാ സമ്മേളനം പൂർത്തിയായതിനുശേഷം താനും കേന്ദ്രസർക്കാരുമായി ചർച്ച നടത്തും. കേന്ദ്ര സർക്കാരിന് സ്റ്റാറ്റസ് റിപ്പോർട്ട് നൽകും. ലഭിക്കേണ്ട തുക വാങ്ങിയെടുക്കും. അധ്യാപകരുടെ ശമ്പളം അടക്കം കുടിശികയാണ്. ഗാന്ധി ജയന്തി സർക്കുലറിൽ ആശയക്കുഴപ്പമുണ്ടായിരുന്നു. പരമാവധി കൊടുത്ത് തീർക്കും. താമസിച്ചു എന്ന് കരുതി പ്രശ്നമില്ല. രണ്ടാം തീയതി മുമ്പ് ചെയ്യേണ്ട ആവശ്യമുള്ള കാര്യമല്ല. 

വയനാട് കേന്ദ്ര സഹായം പരിമിതമായത് കേരളത്തോടെ അവഗണനയാണ്. രാഷ്ട്രീയപരമായി മാറ്റി വച്ചിരിക്കുന്നു. ആർഎസ്എസ് ചിത്രമുള്ള നാണയം പ്രകാശനം ചെയ്തു. ഇതൊക്കെ ലോകത്ത് എവിടെയെങ്കിലും നടക്കുന്ന കാര്യമാണോ. ശക്തമായി പ്രതിഷേധിക്കുന്നു. നടപടി കേന്ദ്ര സർക്കാർ പിൻവലിക്കണം. നാണയം ഉപയോഗിക്കുന്നത് ആർ എസ് എസുകാർ മാത്രമല്ലെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'തുഷാർ വരുമ്പോൾ മകനെ പോലെ സ്വീകരിക്കും'; എസ്എൻഡിപിയെ പെരുന്നയിലേക്ക് സ്വാഗതം ചെയ്ത് സുകുമാരൻ നായർ
വാഹന അപകടത്തിൽ ദമ്പതികൾ മരിച്ച സംഭവം: പ്രതിയെ പിടികൂടാതെ പൊലീസ്; പിടികൂടിയില്ലെങ്കിൽ വീണ്ടും പ്രതിഷേധിക്കുമെന്ന് നാട്ടുകാർ