പതിനെട്ട് വയസ്സിന് മുകളിലുള്ളവര്‍ക്കുള്ള വാക്സിനേഷന്‍ തിങ്കളാഴ്ച മുതല്‍; മുൻഗണനാ വിഭാഗക്കാർ രജിസ്റ്റർ ചെയ്യണം

Published : May 14, 2021, 08:26 PM ISTUpdated : May 14, 2021, 08:28 PM IST
പതിനെട്ട് വയസ്സിന് മുകളിലുള്ളവര്‍ക്കുള്ള വാക്സിനേഷന്‍ തിങ്കളാഴ്ച മുതല്‍; മുൻഗണനാ വിഭാഗക്കാർ രജിസ്റ്റർ ചെയ്യണം

Synopsis

വിതരണത്തിനായി കേരളം വില കൊടുത്ത് വാങ്ങിയ മൂന്നര ലക്ഷം കോവിഷീൽഡ്, ഒന്നര ലക്ഷത്തോളം കോവാക്സിൻ ഡോസുകൾ ഉടനെ അതാത് ജില്ലകളിലെത്തിക്കും. 

തിരുവനന്തപുരം: സംസ്ഥാനത്ത്  18നും 45നും ഇടയിൽ പ്രായമുള്ളവരിലെ മുൻഗണനാ വിഭാഗത്തിനുള്ള വാക്സിനേഷൻ  തിങ്കളാഴ്ച്ച മുതൽ. കൊവിഡ് ബാധിച്ചാൽ ഗുരുതരമാകാനിടയുള്ള രോഗമുള്ളവർക്കാണ് മുൻഗണന.  ശേഷം സാമൂഹ്യ സമ്പർക്കം കൂടിയ കടകളിലെ ജോലിക്കാർ, ബസ് ജീവനക്കാർ, മാധ്യമപ്രവർത്തകർ തുടങ്ങിയവർക്ക് വാക്സീൻ ലഭിക്കും.  

വിതരണത്തിനായി കേരളം വില കൊടുത്ത് വാങ്ങിയ മൂന്നര ലക്ഷം കോവിഷീൽഡ്, ഒന്നര ലക്ഷത്തോളം കോവാക്സിൻ ഡോസുകൾ ഉടനെ അതാത് ജില്ലകളിലെത്തിക്കും.  വാക്സീന് വേണ്ടി കോവിൻ വെബ്സൈറ്റിലാണ് രജിസ്റ്റർ ചെയ്യേണ്ടത്.  ശേഷം മുൻഗണന ലഭിക്കാനായി Covid19.kerala.gov.gov.in/vaccine എന്ന വെബ്സൈറ്റിൽ പ്രവേശിച്ച് വിവരങ്ങൾ നൽകി നടപടി പൂർത്തിയാക്കണം. വാക്സിനേഷൻ തിയതി, കേന്ദ്രം, സമയം എന്നിവ പിന്നീട് അറിയിപ്പായി ലഭിക്കും. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്; ആറു പ്രതികൾക്കും ജീവപര്യന്തം ശിക്ഷ ലഭിക്കണമെന്ന് പ്രോസിക്യൂഷൻ, 'സമൂഹത്തിന് പാഠമാകുന്ന ശിക്ഷ ഉറപ്പാക്കണം'
അതിജീവിതക്കെതിരായ സൈബർ അധിക്ഷേപം; സന്ദീപ് വാര്യർക്ക് താൽകാലിക ആശ്വാസം, പൊലീസ് റിപ്പോർട്ട് വരുന്നത് വരെ അറസ്റ്റില്ലെന്ന് പ്രോസിക്യൂഷൻ