
കോഴിക്കോട്: കാഫിര്‍ സ്ക്രീന്‍ ഷോട്ട് വിവാദത്തില്‍ സിപിഎമ്മിന് സിപിഐ കോഴിക്കോട് ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം. വടകരയിലെ തോല്‍വിക്ക് കാഫിര്‍ സ്ക്രീന്‍ ഷോട്ട് വിവാദം വഴിയൊരുക്കിയെന്നാണ് പ്രതിനിധി സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നത്. അനാവശ്യമായുണ്ടാക്കിയ ഈ വിവാദം ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്നും പ്രതിനിധികള്‍ അഭിപ്രായം ഉയര്‍ത്തി.
സിപിഐ മന്ത്രിമാര്‍ നോക്കുകുത്തികളായെന്നും സമ്മേളനത്തില്‍ വിമര്‍ശനമുണ്ടായി. ഭക്ഷ്യമന്ത്രിയുടേത് ദുര്‍ബല പ്രകടനമാണെന്നും ബജറ്റ് വിഹിതം മേടിച്ചെടുക്കാന്‍ പോലും മന്ത്രിക്ക് കഴിയുന്നില്ലെന്നും പ്രതിനിധികള്‍ വിമര്‍ശിച്ചു. ആഭ്യന്തര വകുപ്പിനെ ആര്‍എസ്എസ് വത്കരിച്ചെന്ന ആരോപണം ശരിവെക്കുന്ന നടപടികളാണ് ഇപ്പോള്‍ ഉണ്ടാവുന്നതെന്നും പ്രതിനിധികള്‍ വിമര്‍ശിച്ചു. രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പ്രവര്‍ത്തനം പോരെന്നും കല്ലാച്ചിയില്‍ നടന്ന സമ്മേളനത്തില്‍ അഭിപ്രായം ഉയര്‍ന്നു.