ടിപിയുടെ ഫോണ്‍ നമ്പര്‍ വീണ്ടും റിങ് ചെയ്യും; കെ കെ രമ എംഎല്‍എ വിളി കേള്‍ക്കും

Published : Jun 30, 2021, 10:25 AM IST
ടിപിയുടെ ഫോണ്‍ നമ്പര്‍ വീണ്ടും റിങ് ചെയ്യും;  കെ കെ രമ എംഎല്‍എ വിളി കേള്‍ക്കും

Synopsis

2012 മെയ് നാല് വരെ പല തരം പൊതു ആവശ്യങ്ങൾക്ക് ജനങ്ങൾ നിരന്തരം വിളിച്ചിരുന്ന,  ടി.പി ജനതയെ കേട്ട ആ നമ്പറിൽ നമുക്ക്  പരസ്പരം കേൾക്കാം' - കെ കെ രമ ഫേസ്ബുക്കില്‍ കുറിച്ചു.  

വടകര: കൊല്ലപ്പെട്ട ആര്‍ എം പി നേതാവ് ടിപി ചന്ദ്രശേഖരന്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ നമ്പര്‍ ഇനി വടകര എംഎല്‍എയുടെ ഔഗ്യോഗിക നമ്പര്‍. ടിപി മുമ്പ് ഉപയോഗിച്ചിരുന്ന +919447933040 എന്ന നമ്പര്‍ ആണ് ഇനി ടിപിയുടെ ഭാര്യയും വടകര എംഎല്‍എയുമായ കെ കെ രമയുടെ ഔദ്യോഗിക നമ്പര്‍. +914962512020 എന്ന വടകരയിലെ എം.എൽ.എ ഓഫീസ് നമ്പറിന് പുറമേയാണ് ടിപിയുടെ ഓര്‍മ്മക്കായി പഴയ നമ്പര്‍ സജ്ജമാക്കിയത്.

''+919447933040 ഇത് എം.എൽ.എയുടെ ഔദ്യോഗിക നമ്പറാണ്‌. ഇത് കേൾക്കുന്ന ചിലർക്കെങ്കിലും ഈ നമ്പർ ഓർമ്മയുണ്ടാവാം.  ടി.പി   വീണു പോയിടത്തു നിന്ന് , മുന്നോട്ട്പോവുകയാണ് നമ്മൾ . 2012 മെയ് 4 വരെ പല തരം പൊതു ആവശ്യങ്ങൾക്ക് ജനങ്ങൾ നിരന്തരം വിളിച്ചിരുന്ന ,  ടി.പി ജനതയെ കേട്ട ആ നമ്പറിൽ നമുക്ക്  പരസ്പരം കേൾക്കാം'' - കെ കെ രമ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം

പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ, 
നിങ്ങൾ അപാരമായ സ്നേഹ വായ്പോടെ നിങ്ങളുടെ നിയമസഭാ പ്രതിനിധിയായി എന്നെ തിരഞ്ഞെടുത്തിട്ട് രണ്ടു മാസങ്ങളാവാറായി. 
മണ്ഡലത്തിനകത്തു നിന്നും പുറത്തു നിന്നും ഏറെ ആവേശം പകരുന്ന പിന്തുണയും ഐക്യദാർഡ്യവുമാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ഒപ്പം വടകരയിലെ ജനത ഏറെ പ്രതീക്ഷയോടെയാണ് ഈ വിജയത്തെ നോക്കിക്കാണുന്നത്. നിങ്ങളുടെയെല്ലാം പിന്തുണയും സഹകരണവും ഉള്ളതിനാൽ ആ പ്രതീക്ഷകൾ സാക്ഷാത്ക്കരിക്കാനാവുമെന്ന ശുഭാപ്തി വിശ്വാസം എനിക്കുണ്ട്. മണ്ഡലത്തിലെ ചില ജനകീയ പ്രശ്നങ്ങളിൽ ഇടപെടാൻ കഴിഞ്ഞതിന്റെ ചാരിതാർത്ഥ്യവും പങ്കിടുന്നു. 

കൂടുതൽ ഫലപ്രദമായി മണ്ഡലത്തിലെ ദൈനം ദിന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ എം എൽ എ ഓഫീസ് പ്രവർത്തിക്കുന്ന വിവരം ഇതിനോടകം അറിഞ്ഞിട്ടുണ്ടാവുമല്ലോ. വടകരയുടെ പ്രിയപ്പെട്ട എം.പി.  കെ.മുരളിധരനാണ് ഓഫീസ് ഉദ്ഘാടനം ചെയ്തത്. 
മത / സാമുദായിക / രാഷ്ട്രീയ ഭേദമില്ലാതെ എവർക്കും എപ്പോഴും ഓഫീസിലേക്ക് സുസ്വാഗതം.  വിവിധ ആവശ്യങ്ങൾക്ക് ഓഫീസിൽ ബന്ധപ്പെടാനുള്ള  ഔദ്യോഗിക നമ്പറുകൾ പരിചയപ്പെടാം.

+914962512020 ഇതാണ് വടകരയിലെ എം.എൽ.എ ഓഫീസ് നമ്പർ. +919447933040 ഇത് എം.എൽ.എയുടെ ഔദ്യോഗിക നമ്പറാണ്‌.
ഇത് കേൾക്കുന്ന ചിലർക്കെങ്കിലും ഈ നമ്പർ ഓർമ്മയുണ്ടാവാം. സഖാവ് ടി.പി. ചന്ദ്രശേഖരൻ അവസാന നാൾ വരെ ഉപയോഗിച്ചിരുന്ന നമ്പറാണിത്.   ഈ നമ്പർവീണ്ടും ആക്ടീവാവുകയാണ്. ദേശീയ തലത്തിൽ തന്നെ സജീവ സമര സംഘടനാ പ്രവർത്തനമുണ്ടായിരുന്ന വിദ്യാർത്ഥി ജീവിതത്തിന് ശേഷം ടി.പി. യുടെ ജീവിത സഖാവായി , പ്രാദേശികമായ രാഷ്ട്രീയ പ്രവർത്തനങ്ങളും മഹിളാ സംഘടനവുമൊക്കെയായി കഴിഞ്ഞിരുന്ന ഞാൻ വീണ്ടും പൊതു രംഗത്ത് സജീവമായതിന്റെ പശ്ചാത്തലം നിങ്ങൾക്കറിയാമല്ലോ ! സ ടി.പി   വീണു പോയിടത്തു നിന്ന് , മുന്നോട്ട്പോവുകയാണ് നമ്മൾ . 2012 മെയ് 4 വരെ പല തരം പൊതു ആവശ്യങ്ങൾക്ക് ജനങ്ങൾ നിരന്തരം വിളിച്ചിരുന്ന , സ. ടി.പി ജനതയെ കേട്ട ആ നമ്പറിൽ നമുക്ക്  പരസ്പരം കേൾക്കാം..
കെ.കെ രമ

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പിണറായിയിൽ പൊട്ടിയത് സ്ഫോടക വസ്തു തന്നെ, പൊലീസിന്റെയും സിപിഎമ്മിന്റേയും വാദം പൊളിച്ച് ദൃശ്യങ്ങൾ
ശബരിമല സ്വർണക്കൊള്ളക്കേസ്: പങ്കജ് ഭണ്ഡാരിയേയും ഗോവർധനേയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു