
കണ്ണൂർ: ശശിധരൻ കർത്തയിൽനിന്നും സിപിഎം നേതാവ് ഇ.പി. ജയരാജൻ്റെ ഭാര്യ പണം വാങ്ങി എന്ന ആരോപണം നിഷേധിച്ച് വൈദേകം റിസോർട്ട് ജനറൽ മാനേജർ. ശ്യാംജിത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് പ്രതികാരം മൂലമെന്നും തോമസ് ജോസഫ് ആരോപിച്ചു. ശശിധരൻ കർത്തയുടെ പണം വൈദേകത്തിലെത്താൻ വിദൂര സാധ്യത പോലുമില്ല. പിഎഫ് തുകയാണ് ഇ.പി. ജയരാജന്‍റെ ഭാര്യ പി.കെ. ഇന്ദിര നിക്ഷേപിച്ചത്. ഇ.പി. ശ്യാംജിത്തിന്‍റെ ഭാര്യയെ വൈദേകത്തിലെ ജോലിയിൽ നിന്ന് പുറത്താക്കിയതിന്‍റെ പ്രതികാരത്തിലാകാം ആരോപണമെന്നും ഫോൺ ഹാക്ക് ചെയ്യപ്പെട്ടെന്ന വാദം പൊലീസ് തെളിയിക്കട്ടെ എന്നും തോമസ് ജോസഫ് പറഞ്ഞു.
അതേസമയം, റിസോർട്ടിൽ ജീവനക്കാരിയായ ഭാര്യ സാമ്പത്തിക തിരിമറി നടത്തിയിട്ടില്ലെന്ന് ശ്യാംജിത്ത് പറഞ്ഞു. കണ്ണൂരിലെത്തിയ ശേഷം സൈബർ സെല്ലിൽ പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഇ.പി. ജയരാജനും ഭാര്യക്കുമെതിരെ പോസ്റ്റ് ഇട്ടത് ഞാനല്ലെന്നും. കണ്ണൂരിലെത്തിയശേഷം സൈബർ സെല്ലിൽ പരാതി നൽകുമെന്നും ശശിധരൻ കർത്തയെ അറിയില്ലെന്നും ശ്യാംജിത്ത് പറഞ്ഞു. വൈദേകത്തിൽ അക്കൗണ്ടന്റായിരുന്ന ഭാര്യയെ പുറത്താക്കിയത് നിയമവിരുദ്ധമായാണ്. ഭാര്യ ദീപ സാമ്പത്തിക തട്ടിപ്പ് നടത്തിയിട്ടില്ല. പുറത്താക്കിയത് ചോദ്യം ചെയ്തതിന് മുൻ എംഎൽഎ ജയിംസ് മാത്യു ഭീഷണിപ്പെടുത്തി. ഇക്കാര്യങ്ങൾ പറയാൻ ഇ.പി. ജയരാജനെ വിളിച്ചെങ്കിലും ഫോൺ എടുത്തില്ലെന്നും ഇ.പി. ശ്യാംജിത്ത് ആരോപിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam