വയനാട്ടിൽ ഇന്ന് വിനോദസഞ്ചാരത്തിനും ട്രക്കിങ്ങിനും വിലക്ക്; നിയന്ത്രണം അതിതീവ്ര മഴ മുന്നറിയിപ്പുള്ളതിനാൽ

Published : Oct 25, 2026, 12:16 AM IST
wAYANADU

Synopsis

വയനാട് ജില്ലയിൽ അതിതീവ്ര മഴ മുന്നറിയിപ്പിനെ തുടർന്ന് വിനോദ സഞ്ചാര കേന്ദ്രങ്ങൾക്കും ട്രക്കിങ്ങിനും പൂർണ നിരോധനം ഏർപ്പെടുത്തി. ദുരന്ത സാധ്യതാ പ്രദേശങ്ങളിലുള്ളവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു. കൂടാതെ ട്യൂഷൻ സെന്ററുകൾക്കും മതപഠന ക്ലാസുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

കൽപ്പറ്റ: വയനാട് ജില്ലയിൽ അതിതീവ്ര മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചതിനാൽ ദുരന്ത സാധ്യതാ പ്രദേശങ്ങളിലെ റിസോർട്ടുകൾ, ഹോംസ്റ്റേകൾ, സാഹസിക ടൂറിസം ഉൾപ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങൾ, ട്രക്കിങ് എന്നിവയ്ക്ക് ഇന്ന് (ഒക്ടോബർ 25 ) പൂർണ നിരോധനം. ജില്ലാ കളക്ടർ വി ചെൽസാസിനിയാണ് ഉത്തരവിട്ടത്. ദുരന്ത സാധ്യതാ പ്രദേശങ്ങളിലെ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കാൻ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാർ ആവശ്യമായ നടപടികൾ സ്വീകരിക്കണം.

ആനക്കാംപൊയിൽ - കള്ളാടി തുരങ്ക പാത നിർമ്മാണ പ്രദേശത്ത് താമസിക്കുന്നവരെ മാറ്റിപ്പാർപ്പിക്കാൻ ആവശ്യമായ നടപടികൾ മേപ്പാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും വെള്ളരിമല വില്ലേജ് ഓഫീസറും സംയുക്തമായി സ്വീകരിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ ദുരന്ത നിവാരണ നിയമം, 2005 സെക്ഷൻ 51 (ബി) പ്രകാരം ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു.

വയനാട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ മതപഠന ക്ലാസുകൾ, ട്യൂഷൻ സെന്ററുകൾ, സ്‍പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്ക് ഞായറാഴ്ച അവധി പ്രഖ്യാപിച്ചു. അത്യാവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കാൻ നിർദേശമുണ്ട്. പുഴയിലോ വെള്ളക്കെട്ടിലോ ഇറങ്ങരുതെന്നും ജാഗ്രത പാലിക്കണമെന്നും കളക്ടർ മുന്നറിയിപ്പ് നൽകി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മദ്യലഹരിയിൽ അമിത വേഗതയിലെത്തിയ എക്സൈസ് ഉദ്യോഗസ്ഥന്‍റെ കാർ മറിഞ്ഞു; നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു
ട്യൂഷൻ ക്ലാസ്സിലേക്ക് പോവുകയായിരുന്ന 12കാരിയെ നിയന്ത്രണം വിട്ട കാർ ഇടിച്ചു; ദാരുണാന്ത്യം