ജനത്തെ സ്വാധീനിക്കാൻ കഴിയുന്ന നേതാവിയിരുന്നു-വൈക്കം വിശ്വൻ,പ്രതിസന്ധിഘട്ടത്തിൽ പാർട്ടിയെ നയിച്ചു-കെ രാധാകൃഷ്ണൻ

Published : Oct 02, 2022, 08:56 AM IST
ജനത്തെ സ്വാധീനിക്കാൻ കഴിയുന്ന നേതാവിയിരുന്നു-വൈക്കം വിശ്വൻ,പ്രതിസന്ധിഘട്ടത്തിൽ പാർട്ടിയെ നയിച്ചു-കെ രാധാകൃഷ്ണൻ

Synopsis

രോഗം കാർന്നു തിന്നുമ്പോഴും പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തം നിർവഹിക്കാൻ അദ്ദേഹം തയ്യാറായിയെന്ന് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു


തിരുവനന്തപുരം :  ആളുകളെ സ്വാധീനിക്കാൻ കഴിയുന്ന നേതാവായിരുന്നു കോടിയേരിയെന്ന് മുതിർന്ന സിപിഎം നേതാവ് വൈക്കം വിശ്വൻ അനുസ്മരിച്ചു. പ്രസന്നമായ മുഖത്തോടെ വ്യക്തതയോടെ കാര്യങ്ങൾ അവതരിപ്പിക്കുമായിരുന്നു. ഇതര രാഷ്ട്രീയ പ്രസ്ഥാനങ്ങളോട് പോലും സൗഹൃദപരമായ ശൈലിയായിരുന്നു അദ്ദേഹത്തിന്‍റേത് . സംഘടനാ കാര്യങ്ങൾ കാർക്കശ്യത്തോടെ നടപ്പാക്കി. പൊതു സമൂഹത്തിനും പാർട്ടിയ്ക്കും കനത്ത നഷ്ടമാണ് ഉണ്ടായതെന്നും വൈക്കം വിശ്വൻ അനുസ്മരിച്ചു

 

പ്രതിസന്ധി ഘട്ടത്തിൽ പാർട്ടിയെ മുന്നോട്ടു നയിച്ച നേതാവായിരുന്നു കോടിയേരിയെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ അനുസ്മരിച്ചു. രോഗം കാർന്നു തിന്നുമ്പോഴും പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തം നിർവഹിക്കാൻ അദ്ദേഹം തയ്യാറായി.  കോടിയേരിയുടെ വിയോഗത്തോടെ കനത്ത നഷ്ടമാണ് രാഷ്ട്രീയ കേരളത്തിന് ഉണ്ടായിരിക്കുന്നതെന്നും രാധാകൃഷ്ണൻ പറഞ്ഞു

PREV
Read more Articles on
click me!

Recommended Stories

ചായ കുടുക്കാന്‍ പോകുന്നതിനിടെ കാട്ടാന, ഓടി രക്ഷപ്പെടുന്നതിനിടെ നിലത്തുവീണു, കാട്ടാന ആക്രമിച്ചു, വയോധികന് ദാരുണാന്ത്യം
മഞ്ജു വാര്യരെയും പൊലീസിനെയും ലക്ഷ്യമിട്ട് ദിലീപ്, ആരോപണത്തോട് പ്രതികരിക്കാതെ മഞ്ജു, അന്തിമ വിധിയല്ലെന്ന് ബി സന്ധ്യ