ഐസിയുവിൽ ചികിത്സയുമായി സഹകരിക്കാതെ വളർമതി; കടുത്ത പ്രതിരോധത്തിൽ സർക്കാർ, സമരപ്പന്തൽ പൊളിച്ചതിൽ അലയടിച്ച് പ്രതിഷേധം

Published : Nov 12, 2026, 12:11 AM IST
lpst protest

Synopsis

തിരുവനന്തപുരത്ത് എൽപിഎസ്ടി ഉദ്യോഗാർഥികളുടെ സമരപ്പന്തൽ പൊലീസ് പൊളിച്ചുമാറ്റി. അറസ്റ്റിലായ വളർമതി ഐസിയുവിൽ ചികിത്സയോട് സഹകരിക്കുന്നില്ല. പകരം ജയകൃഷ്ണൻ നിരാഹാരം ആരംഭിച്ചതോടെ സമരം കൂടുതൽ ശക്തമാകുകയാണ്.

തിരുവനന്തപുരം: എൽപിഎസ്ടി ഉദ്യോ​ഗാർഥി പ്രതിഷേധം കടുക്കുമ്പോൾ ചികിത്സയുമായി സഹകരിക്കാതെ വളർമതി. വളർമതി നിലവിൽ ഐസിയുവിലാണ്. വാർഡിലേക്ക് മാറ്റിയാൽ മാത്രം ചികിത്സയുമായി സഹകരിക്കുമെന്നാണ് വളർമതി അറിയിച്ചിട്ടുള്ളത്. എൽപിഎസ്ടി ഉദ്യോ​ഗാർഥികളുടെ സെക്രട്ടറിയേറ്റ് പടിക്കലിലെ സമരപ്പന്തൽ രാത്രിയെത്തിയാണ് പൊലീസ് പൊളിച്ചുമാറ്റിയത്. തുടർന്ന് നിരാഹാര സമരം നടത്തുന്ന വളര്‍മതിയെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

അതേസമയം, പൊലീസ് നടപടിക്കെതിരെ ഡിവൈഎഫ്ഐ രംഗത്തെത്തി. ബലപ്രയോഗത്തിലൂടെയാണ് സമരക്കാരെ മാറ്റാന്‍ ശ്രമിച്ചതെന്ന് ഉദ്യോഗാര്‍ഥികള്‍ ആരോപിച്ചു. ആവശ്യം നേടിയെടുത്തിട്ടേ പോകൂവെന്നും ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു. സമരപ്പന്തല്‍ പൊളിച്ചുനീക്കുന്നത് സംബന്ധിച്ച് പൊലീസ് നോട്ടീസ് നല്‍കുകയും വളര്‍മതിക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. സമരപ്പന്തല്‍ പൊളിച്ചുനീക്കില്ലെന്ന് സമരക്കാര്‍ അറിയിച്ചിരുന്നു. പന്തലില്ലെങ്കിലും സമരം തുടരുമെന്നും അവര്‍ പറഞ്ഞു. മന്ത്രി ഒ ജെ ജനീഷ് നടത്തിയ ജാഥക്ക് നേരെ സമരക്കാര്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധിച്ചിരുന്നു. പിന്നാലെയാണ് പൊലീസ് എത്തി സമരപ്പന്തല്‍ പൊളിച്ചത്.

ഹൈക്കോടതി നിർദേശപ്രകാരമാണ് പന്തല്‍ പൊളിച്ചതെന്നും സ്ഥിരം പന്തലാണ് നീക്കിയതെന്നും താല്‍ക്കാലിക പന്തല്‍ പൊളിച്ചില്ലെന്നും പൊലീസ് വിശദീകരിച്ചു. സമരത്തിന് നേതൃത്വം നൽകിയ വളർമതിയെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയതിനെ തുടർന്ന്, വളർമതിക്ക് പകരം ജയകൃഷ്ണൻ ഇപ്പോൾ മുതൽ നിരാഹാര സമരം ആരംഭിക്കുമെന്ന് അറിയിച്ചു. നിലവിൽ സ്ഥലത്തുനിന്ന് പൊലീസ് സംഘം മടങ്ങിയിട്ടുണ്ട്. പൊലീസ് നടപടിക്ക് പിന്നാലെ എത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മന്ത്രി ജനീഷിന്‍റെ ജാഥ ഫ്ലക്സുകൾ തകർത്തു. സിപിഎം നേതാക്കളായ സി.എസ്. സുജാത, പി.കെ. ബിജു എന്നിവരും സമരസ്ഥലത്തെത്തി. പ്രസ്താവനയുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയനും രംഗത്തെത്തി. ഇന്നുമുതൽ സമരപ്പന്തലിൽ യുവമോർച്ച പ്രവർത്തകരും പ്രതിഷേധിക്കും. വളർമതി തിരിച്ചെത്തുന്നതുവരെ സമരപ്പന്തലിൽ തുടരുമെന്നാണ് യുവമോർച്ച പ്രവർത്തകർ അറിയിച്ചിട്ടുള്ളത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

എൽപിഎസ്ടി ഉദ്യോ​ഗാർഥികളുടെ സമരപ്പന്തൽ രാത്രിയെത്തി പൊളിച്ചുമാറ്റി പൊലീസ്, വളര്‍മതിയെ ആശുപത്രിയിലേക്ക് മാറ്റി, സ്ഥലത്ത് സംഘര്‍ഷാവസ്ഥ
രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പരിശോധന; പെരിയാറിൽ നിന്നും രണ്ട് വഞ്ചികളിലായി മണല്‍ വാരി കടത്തിയ ആറംഗ സംഘം പിടിയിൽ