വല്ലപ്പുഴയിലെ 15കാരിയുടെ തിരോധാനം; ഏഷ്യാനെറ്റ് ന്യൂസ് വാർത്ത നിർണായകമായി; യുവാവിൻ്റെ രേഖാചിത്രം പുറത്തുവിട്ടു

Published : Jan 04, 2025, 05:30 PM ISTUpdated : Jan 04, 2025, 05:37 PM IST
വല്ലപ്പുഴയിലെ 15കാരിയുടെ തിരോധാനം; ഏഷ്യാനെറ്റ് ന്യൂസ് വാർത്ത നിർണായകമായി; യുവാവിൻ്റെ രേഖാചിത്രം പുറത്തുവിട്ടു

Synopsis

പട്ടാമ്പി റെയിൽവേ സ്റ്റേഷനിൽ നിന്നും പരശുറാം എക്സ്പ്രസിൽ ഷഹന ഷെറിൻ യാത്ര ചെയ്തപ്പോൾ ഒപ്പമുണ്ടായ യുവാവിൻ്റെ ചിത്രമാണ് പുറത്തുവിട്ടത്

പാലക്കാട്: വല്ലപ്പുഴയിൽ കാണാതായ പെൺകുട്ടിയുടെ കൂടെ ട്രെയിനിൽ യാത്ര ചെയ്തുവെന്ന് സംശയിക്കുന്ന യുവാവിന്റെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. വല്ലപ്പുഴ സ്വദേശി അബ്ദുൽ കരീമിൻറെ മകൾ 15 കാരി ഷഹന ഷെറിനെ കാണാതായിട്ട് ആറുദിനം പിന്നിടുമ്പോഴാണ് അന്വേഷണ സംഘം രേഖാചിത്രം പുറത്തുവിട്ടത്. കുട്ടിയുടെ തിരോധാനം സംബന്ധിച്ച് ഏഷ്യാനെറ്റ്ന്യൂസ് വാ൪ത്ത ശ്രദ്ധയിൽപെട്ട മറ്റൊരു യാത്രക്കാരനാണ് പൊലീസിൽ വിവരമറിയിച്ചത്. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കൂടെയുണ്ടായിരുന്നുവെന്ന് കരുതുന്ന യുവാവിൻറെ രേഖാചിത്രം പുറത്തുവിട്ടത്. പട്ടാമ്പി റെയിൽവേ സ്റ്റേഷനിൽ നിന്നും പരശുറാം എക്സ്പ്രസിൽ ഷഹന ഷെറിൻ യാത്ര ചെയ്തിരുന്നുവെന്ന് സംശയമുണ്ടായിരുന്നു. 

കേസിൽ പൊലീസ് അന്വേഷണം എങ്ങുമെത്താതിരിക്കുമ്പോഴാണ് ഇന്നലെ ഏഷ്യാനെറ്റ് ന്യൂസിൻ്റെ എഫ്ഐആർ പരിപാടിയിൽ ഈ വാർത്ത വിശദമായി വന്നത്. വാർത്ത കണ്ടാണ് ട്രെയിനിൽ യാത്ര ചെയ്തയാൾ ഏഷ്യാനെറ്റ് ന്യൂസിനെയും പൊലീസിനെയും ബന്ധപ്പെട്ടത്. ഡിസംബർ 30 ന് രാവിലെയാണ് ഷഹന ഷെറിനെ കാണാതായത്. വീട്ടിൽ നിന്ന് ട്യൂഷന് പോയ പെൺകുട്ടി കൂട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് ബന്ധുവീട്ടിലേക്ക് എന്ന വ്യാജേന പോവുകയായിരുന്നു. കൂട്ടുകാരികളുടെ മുന്നിൽ നിന്ന് തന്നെ വസ്ത്രം മാറി മുഖമടക്കം മറച്ച് ബുർഖ ധരിച്ചാണ് പെൺകുട്ടി പോയത്. 

പെൺകുട്ടി സ്കൂളിലെത്താത്ത വിവരം അധ്യാപകർ അറിയിച്ചത് അനുസരിച്ച് മാതാപിതാക്കൾ പൊലീസിനെ അറിയിച്ചു. എന്നാൽ കണ്ടെത്താനായില്ല. ഷഹനയുടെ വസ്ത്രമായിരുന്നു പ്രധാന വെല്ലുവിളി. എങ്കിലും പെൺകുട്ടി പട്ടാമ്പി റെയിൽവെ സ്റ്റേഷനിൽ എത്തിയതെന്നത് ഏറെക്കുറെ സ്ഥിരീകരിച്ചിരുന്നു. ഷൊർണൂർ മുതൽ തിരുവനന്തപുരം വരെ അന്വേഷണം നടത്തി സിസിടിവി ദൃശ്യങ്ങളെല്ലാം ശേഖരിച്ചിട്ടും പൊലീസിന് തുമ്പൊന്നും കിട്ടിയില്ല. കുട്ടിയുടെ കയ്യിൽ മൊബൈൽ ഫോൺ ഇല്ലാത്തതും വെല്ലുവിളിയായി. ജില്ലാ പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ രണ്ട് ഡിവൈഎസ്പിമാ൪, സിഐമാ൪, എസ്ഐമാ൪ അടങ്ങുന്ന 36 അംഗ സംഘം അഞ്ച് ടീമുകളായാണ് അന്വേഷണം നടത്തുന്നത്. ഈ നിർണായക ഘട്ടത്തിലാണ് ഏഷ്യാനെറ്റ് ന്യൂസ് വാർത്ത കണ്ട് ട്രെയിൻ യാത്രക്കാരൻ പൊലീസിനെ ബന്ധപ്പെട്ടത്. രേഖാചിത്രം പുറത്തുവിട്ടതോടെ സംഭവത്തിൽ തുമ്പുണ്ടാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വാളയാർ ആൾക്കൂട്ട ആക്രമണം: 'ലജ്ജിപ്പിക്കുന്നത്, രണ്ടാമത്തെ സംഭവം, ശക്തമായ നടപടിയെടുത്തില്ലെങ്കിൽ സമരം': എ തങ്കപ്പൻ
ഭരണഘടന ഉയര്‍ത്തി സത്യപ്രതിജ്ഞ ചെയ്ത് വൈഷ്ണ സുരേഷ്; വെട്ടിയ വോട്ട് തിരികെ പിടിച്ച് പോരാടി, 25 കൊല്ലത്തിന് ശേഷം മുട്ടടയിൽ യുഡിഎഫ് കൗൺസിലര്‍