
തിരുവനന്തപുരം: വന്ദേ ഭാരത് ട്രെയിൻ രണ്ടാം ട്രയൽ റൺ പൂർത്തിയാക്കി. കാസർകോട് നിന്ന് തിരുവനന്തപുരത്തേക്കുള്ള മടക്കയാത്രക്ക് ട്രെയിൻ 8 മണിക്കൂറും അഞ്ച് മിനിറ്റും സമയമെടുത്തു. കാസർകോടേക്കുള്ള യാത്രയ്ക്ക് ചെലവായതിലും 15 മിനിറ്റ് അധികം സമയമെടുത്താണ് ട്രെയിൻ തിരിച്ചെത്തിയത്.
ആദ്യ ട്രയൽ റണ്ണിനെക്കാൾ പത്തുമിനിറ്റ് വൈകി ഇന്ന് രാവിലെ 5 .20 നാണ് വന്ദേ ഭാരത് രണ്ടാം പരീക്ഷണയോട്ടം തുടങ്ങിയത്. കഴിഞ്ഞ തവണത്തേതു പോലെ തന്നെ 50 മിനിറ്റിൽ 6.10 നു കൊല്ലത്തെത്തി. കഴിഞ്ഞ തവണ തിരുവനന്തപുരം - കോട്ടയം എത്താൻ രണ്ടു മണിക്കൂർ 18 മിനിറ്റ് എടുത്തെങ്കിൽ
ഇത്തവണ അഞ്ചു മിനിറ്റ് നേരത്തെ എത്തി, 7.33 ന്. എറണാകുളം നോർത്തിൽ എത്തിയത് 8.32ന്. കഴിഞ്ഞ തവണ മൂന്നു മണിക്കൂർ 18 മിനിറ്റിൽ എറണാകുളം ഇത്തവണ ആറു മിനിറ്റ് നേരത്തെയെത്തി.
കഴിഞ്ഞ തവണ നാലു മണിക്കൂർ 27 മിനിറ്റിൽ എത്തിയ തൃശൂരിൽ ഇത്തവണ പത്തു മിനിറ്റ് നേരത്തെ വന്ദേ ഭാരത് എത്തി. കോഴിക്കോട് ആദ്യ ഓട്ടത്തെക്കാൾ 16 മിനിറ്റ് നേരത്തെയും കണ്ണൂരിൽ 18 മിനിറ്റ് നേരത്തെയും എത്തി. എന്നാൽ ആദ്യ ട്രയൽ റണ്ണിൽ ട്രെയിൻ നിർത്തിയ തിരൂരിൽ ഇത്തവണ സ്റ്റോപ്പ് ഉണ്ടായിരുന്നില്ല. എന്തുകൊണ്ടാണ് ഇതെന്ന കാര്യത്തിൽ അധികൃതർ വിശദീകരണം നൽകിയിട്ടില്ല. വന്ദേഭാരത് കാസർകോട് എത്തിയത്
ഉച്ചയ്ക്ക് 1.10 ന്. എടുത്ത സമയം 7 മണിക്കൂർ 50 മിനിറ്റ്. എട്ടു മണിക്കൂർ 59 മിനിറ്റിൽ എത്തുന്ന രാജധാനിയെക്കാൾ ഒരു മണിക്കൂർ ഒൻപതു മിനിറ്റ് നേരത്തേ കാസർകോടേക്ക് വന്ദേ ഭാരത്തിൽ എത്താം.
മാവേലി എക്സ്പ്രസിനെക്കാൾ മൂന്നു മണിക്കൂർ 25 മിനിറ്റ് നേരത്തെയും പരശുറാമിനെക്കാൾ നാലു മണിക്കൂർ 19 മിനിറ്റ് നേരത്തെയും വന്ദേ ഭാരത്തിൽ കാസർകോട് എത്താം. യാത്രയുടെ മൊത്തം ശരാശരി വേഗം എടുത്താൽ ആദ്യ ട്രയൽ റണ്ണിനെക്കാൾ നാലു കിലോമീറ്റർ കൂടുതൽ വേഗത വണ്ഡേഭാരത്തിന് രണ്ടാം ട്രയൽ റണ്ണിൽ ഉണ്ടായി. മണിക്കൂറിൽ 69 .91 കിലോമീറ്റർ ആയിരുന്നു ആദ്യ ട്രയൽ റൺ വേഗം. എന്നാൽ ഇന്ന് തിരുവനന്തപുരം കാസർകോട് 586 കിലോമീറ്റർ ദൂരം മണിക്കൂറിൽ ശരാശരി 74.84 കുലോംമീറ്റർ വേഗത്തിലാണ് വന്ദേ ഭാരത് ഓടിയത്. എന്നാൽ, പാലരുവി എക്സ്പ്രസ് അടക്കം പല ട്രെയിനുകളും വന്ദേ ഭാരത് പരീക്ഷണ ഓട്ടത്തിനായി പിടിച്ചട്ടത് യാത്രക്കാരെ വലച്ചു. പാലരുവി എക്സ്പ്രസ് 35 മിനിറ്റ് വൈകിയാണ് കോട്ടയത്ത് എത്തിയത്.
അത്യുത്തര ദേശത്തേക്ക് നീട്ടിയ വന്ദേ ഭാരതിന് കാസർകോട് ലഭിച്ചത് ആവേശകരമായ സ്വീകരണമായിരുന്നു. തിരുവനന്തപുരത്തു തുടങ്ങി കാസർകോട്
യാത്ര അവസാനിപ്പിക്കുന്ന ട്രെയിനുകൾ ഒന്നും ഇപ്പോൾ ഇല്ല. അതുകൊണ്ടുതന്നെ കേരളത്തിനുള്ളിൽ സർവീസ് അവസാനിപ്പിക്കുന്ന ഏറ്റവും വേഗതയുള്ള ട്രെയിനും ഏറ്റവും ദൈർഘ്യമുള്ള ട്രെയിനും വന്ദേ ഭാരതാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam