കാസർകോട് കേന്ദ്ര സർവകലാശാലയിലെ വന്ദേമാതരം പ്രതിഷേധം; കണ്ടാലറിയാവുന്ന 25 വിദ്യാർത്ഥികൾക്കെതിരെ കേസ്

Published : Oct 08, 2026, 09:21 AM IST
vandematharam protest

Synopsis

കാസർകോട് കേന്ദ്ര സർവകലാശാലയിൽ നടന്ന വന്ദേമാതരം സെമിനാറിനിടെ പ്രതിഷേധിച്ച 25 വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കേസെടുത്തു. വി.സിക്ക് ആർ.എസ്.എസ് അജണ്ടയാണെന്ന് എസ്.എഫ്.ഐ ആരോപിച്ചു.

കാസർകോട്: കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരം ദേശീയ സെമിനാറിനിടെ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരെ കേസ്. കണ്ടാലറിയാവുന്ന 25 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ബേക്കൽ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. സംഘം ചേർന്ന് സെമിനാർ അലങ്കോലപ്പെടുത്തി എന്നാണ് എഫ്ഐആറിൽ പറയുന്നത്.

കാസർകോട് കേന്ദ്ര സർവകലാശാലയിലെ വി.സി ഒന്നാന്തരം ആർ.എസ്.എസുകാരനാണെന്നും വിദ്യാർത്ഥികളെ പുറത്തിറക്കിയാണ് വന്ദേമാതരം സെമിനാർ നടത്തിയതെന്നും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് പ്രതികരിച്ചു. വന്ദേമാതരത്തിലെ ആദ്യ വരികൾ എസ്.എഫ്.ഐ ഉൾപ്പെടെ രാജ്യത്തിലെ എല്ലാ വിദ്യാർത്ഥികളും പാടുമെന്നും, എന്നാൽ അതിനപ്പുറമുള്ളത് വിഭജനത്തിന്റെ അജണ്ടയാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ സർവകലാശാലകളിലും ഇത്തരം പരിപാടികൾ നടത്താനാണ് സംഘപരിവാർ ഉദ്ദേശിക്കുന്നത്. ജനഗണമന ഇവരുടെ വിഷയമേയല്ലെന്നും വന്ദേമാതരത്തെ മാത്രം ഉയർത്തിക്കാട്ടുന്നത് വർഗീയ തന്ത്രമാണെന്നും കുറ്റപ്പെടുത്തി. ഇതിനെതിരെ പ്രതിഷേധിച്ചപ്പോൾ കേരള പൊലീസ് എസ്.എഫ്.ഐയെ ആക്രമിക്കുകയാണ് ചെയ്തതെന്നും സഞ്ജീവ് ആരോപിച്ചു.

വന്ദേമാതരം സെമിനാറിനെച്ചൊല്ലി ഇന്നലേയും പ്രതിഷേധം തുട‍‍ർന്നിരുന്നു. പരിപാടിയുടെ പ്രധാന സംഘാടകനും പ്രോക്ടറുമായ കെ ശ്രീകുമാറിനെതിരെ വിദ്യാ‍ർത്ഥികളുടെ പ്രതിഷേധമുണ്ടായി. ശ്രീകുമാർ പ്രസം​ഗിക്കുന്നതിനിടെ ​ഗോ ബാക്ക് വിളികളുമായി വിദ്യാർത്ഥികൾ എത്തുകയായിരുന്നു. വിദ്യാർ‌ത്ഥികൾ മൈക്ക് ഓഫ് ചെയ്തതോടെ ലൈബ്രറി ഹാളിൽ നടന്ന സെമിനാർ തടസ്സപ്പെട്ടു. സെമിനാർ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. എബിവിപി പ്രവ‍ർത്തകരും എസ്എഫ്ഐ, എൻഎസ്‍യുഐ, എംഎസ്എഫ് പ്രവർത്തകരും രണ്ട് വിഭാ​ഗങ്ങളായി തിരിഞ്ഞ് വാ​ഗ്വാദം ഉണ്ടാവുകയും ചെയ്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; മുമ്പ് അവസാനിപ്പിച്ച കൂടുതൽ കേസുകളിൽ പുനഃപരിശോധന, മൂന്ന് ദിവസത്തിനകം റിപ്പോർട്ട് നൽകാൻ വിജിലൻസ് ഡയറക്ടറുടെ നിർദേശം
തിരുവനന്തപുരം ന​ഗരസഭയിലെ വ്യാജ ഒപ്പ് പ‌രാതി, മേയർ വി വി രാജേഷ് ഉൾപ്പെടെ 3 പേർക്കെതിരെ കേസ്