വന്ദേമാതര വിവാദം; 'പ്രചാരണങ്ങളിൽ കഴമ്പില്ല', സോണിയ ഗാന്ധിക്ക് പിന്തുണയുമായി എം എ ബേബി

Published : Aug 17, 2026, 02:52 PM IST
m a baby sonia gandhi

Synopsis

സോണിയ ഗാന്ധിക്കെതിരെ നടക്കുന്ന പ്രചാരണങ്ങളിൽ കഴമ്പില്ലെന്ന് എം എ ബേബി. പ്രതിപക്ഷത്തെ വേട്ടയാടുന്നതിന്റെ ഭാഗമായാണ് കേസുകൾ. എഐസിസി ആസ്ഥാനത്ത് സംഭവിച്ചത് കോൺഗ്രസ്‌ തന്നെ വിശദീകരിച്ചിട്ടുണ്ടെന്നും എം എ ബേബി പ്രതികരിച്ചു.

ദില്ലി: എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂര്‍ണ്ണമായി ആലാപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്ക് പിന്തുണയുമായി സിപിഐ ജനറൽ സെക്രട്ടറി എം എ ബേബി. സോണിയ ഗാന്ധിക്കെതിരെ നടക്കുന്ന പ്രചാരണങ്ങളിൽ കഴമ്പ് ഇല്ലെന്ന് എം എ ബേബി പ്രതികരിച്ചു. പ്രതിപക്ഷത്തെ വേട്ടയാടുന്നതിന്റെ ഭാഗമായാണ് കേസുകൾ. എഐസിസി ആസ്ഥാനത്ത് സംഭവിച്ചത് കോൺഗ്രസ്‌ തന്നെ വിശദീകരിച്ചിട്ടുണ്ട്. അതേസമയം, കോൺഗ്രസ് ഭരിക്കുന്ന തെലങ്കാന, കർണാടക എന്നീ സംസ്ഥാനങ്ങളിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിച്ചത് കോൺഗ്രസ് വിശദീകരിക്കണമെന്നും എം എ ബേബി വിമര്‍ശിച്ചു.

പ്രധാനമന്ത്രിക്ക് മറുപടി

തലച്ചോറിൽ നക്സലിസം ഉള്ളവരെക്കാൾ തലച്ചോറിൽ ഗോഡ്സെ കൊണ്ട് നടക്കുന്നവരാണ് അപകടമെന്നും അവരാണ് എതിരാളികളെ ഇല്ലാതെയാക്കുന്നതെന്നും എം എ ബേബി വിമര്‍ശിച്ചു. ദേശീയ പരീക്ഷ ഏജൻസിയുടെ പിഴവുകൾ ആവർത്തിക്കുകയാണ്. ഐഐടി ഉൾപ്പെടെ പരീക്ഷകൾ മാത്രം കേന്ദ്രീകൃതമായി നടത്തണം. മറ്റ് പരീക്ഷകൾ വികേന്ദ്രീകൃത രീതിയിൽ നടത്തണമെന്നും സിപിഎം ആവശ്യം ഉന്നയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കൊച്ചിയിൽ വൻ മയക്കുമരുന്ന് ശേഖരവുമായി യുവാവ് പിടിയിൽ; സെക്കൻ്റ് ഹാൻ്റ് വാഹനങ്ങൾ വിൽക്കുന്ന കടയുടെ മറവിൽ ലഹരി കച്ചവടം
പൊലീസ് ഉദ്യോ​ഗസ്ഥനെ ഭീഷണിപ്പെടുത്തിയ കേസ്: അർജുൻ ആയങ്കിയെ 2 ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ട് കോടതി