പൊലീസ് ഉദ്യോ​ഗസ്ഥനെ ഭീഷണിപ്പെടുത്തിയ കേസ്: അർജുൻ ആയങ്കിയെ 2 ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ട് കോടതി

Published : Aug 17, 2026, 01:34 PM IST
arjun ayanki arrest

Synopsis

കാക്കിയിട്ട് പെൻഷൻ വാങ്ങിപ്പിക്കില്ല എന്നായിരുന്നു ഭീഷണി. ഇത് പിന്നീട് സമൂഹമാധ്യമത്തിലൂടെ ആവർത്തിക്കുകയും ചെയ്തു. ഈ കേസ് അന്വേഷിച്ച ഊന്നുകൽ സിഐയെയും സമാനമായ രീതിയിൽ പ്രതി ഭീഷണിപ്പെടുത്തിയതിനും കേസുണ്ട്.

കൊച്ചി: കോതമംഗലം എസ്എച്ച്ഒ യ്ക്ക് എതിരായ ഭീഷണികേസിൽ അർജ്ജുൻ ആയങ്കിയെ2 ദിവസം പോലീസ് കസ്റ്റഡിയിൽ വിട്ട് കോടതി. കോതമംഗലം കോടതിയാണ് ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി പ്രതിയെ കസ്റ്റഡിയിൽ വിട്ടത്. തെരഞ്ഞെടുപ്പിന്‍റെ തലേ ദിവസം കോതമംഗലത്തെ റിസോർട്ടിൽ നിന്ന് ദുരൂഹസാഹചര്യത്തിൽ അ‍ജ്ജുൻ ആയങ്കിയെയും കൂട്ടാളികളെയും കസ്റ്റഡിയിലെടുത്തതിനാണ് ഉദ്യോഗസ്ഥനെതിരെ പ്രതി ഭീഷണി മുഴക്കിയത്. കാക്കിയിട്ട് പെൻഷൻ വാങ്ങിപ്പിക്കില്ല എന്നായിരുന്നു ഭീഷണി. ഇത് പിന്നീട് സമൂഹമാധ്യമത്തിലൂടെ ആവർത്തിക്കുകയും ചെയ്തു. ഈ കേസ് അന്വേഷിച്ച ഊന്നുകൽ സിഐയെയും സമാനമായ രീതിയിൽ പ്രതി ഭീഷണിപ്പെടുത്തിയതിനും കേസുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഓപ്പറേഷൻ തൂഫാൻ; 'ഓണക്കാലത്ത് ശക്തമായ പരിശോധന, വീഴ്ച വരുത്തുന്ന പൊലീസുകാർക്കെതിരെ നടപടി': രമേശ് ചെന്നിത്തല
17 കാരന്‍ ശിവസൂര്യയുടെ തിരോധനം; അന്വേഷിക്കുന്നതിനായി പ്രത്യേക സംഘം രൂപീകരിച്ചു