
കൊച്ചി : വരാപ്പുഴയിലെ പടക്ക സ്ഫോടനം ബാധിച്ചവർക്ക് സഹായം നൽകാൻ മുഖ്യമന്ത്രിയെ നേരിൽ കണ്ട് അഭ്യർഥിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രദേശത്തെ നൂറോളം വീടുകൾക്ക് നാശനഷ്ടമുണ്ടായി. നാശനഷ്ടം വിലയിരുത്താൻ പൊതുമരാമത്ത് വകുപ്പിനെ ചുമതലപ്പെടുത്തി. സന്നദ്ധ പ്രവർത്തകർ നാളെ വീടുകൾ ശുചീകരിച്ച് നൽകും. ആശുപത്രിയിൽ കഴിയുന്നവരുടെ ചികിത്സ ചെലവ് സർക്കാർ ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Read More : വരാപ്പുഴ പടക്കശാല അപകടം; കുറ്റകരമായ നരഹത്യ അടക്കമുള്ള വകുപ്പുകളില്‍ കേസെടുത്ത് പൊലീസ്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam