
കൊച്ചി: വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി കൊലപാതക കേസിന്‍റെ വിചാരണ ഇന്ന് ആരംഭിക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് വിചാരണ. അന്നത്തെ വരാപ്പുഴ എസ്ഐ അടക്കം ഒന്‍പത് പൊലീസ് ഉദ്യോഗസ്ഥരാണ് കേസിലെ പ്രതികൾ. 2018 ഏപ്രിൽ 9 ന് വരാപ്പുഴ സ്വദേശി ശ്രീജിത്തിനെ ആളുമാറി കസ്റ്റഡിയിലെടുത്ത് കൊലപ്പെടുത്തി എന്നാണ് കേസ്.
റൂറൽ ടൈഗർ ഫോഴ്സിലെ അംഗങ്ങളായ സന്തോഷ് കുമാർ, സുമേഷ്, ജിതിൻ രാജ്, വരാപ്പുഴ എസ് ഐ ആയിരുന്ന ദീപക് എന്നിവരാണ് ആദ്യ നാല് പ്രതികൾ. വടക്കൻ പറവൂർ സിഐയായിരുന്നു ക്രിസ്പിൻ സാം അഞ്ചാം പ്രതിയാണ്. വരാപ്പുഴ സ്റ്റേഷനിലെ നാല് പൊലീസുകാരാണ് ശേഷിക്കുന്ന പ്രതികൾ. ആദ്യത്തെ നാലു പ്രതികൾ ഏല്‍പ്പിച്ച മര്‍ദനമാണ് മരണകാരണമായതെന്ന് കുറ്റപത്രത്തിലുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam