'മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷവും വരവേൽപ്പ് സിനിമ കേരളത്തിൽ പ്രസക്തം,അതിന്‍റെ ഉദാഹരണമാണ് കോട്ടയത്ത് കണ്ടത്'

Published : Jun 26, 2023, 04:11 PM IST
'മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷവും വരവേൽപ്പ്  സിനിമ കേരളത്തിൽ പ്രസക്തം,അതിന്‍റെ ഉദാഹരണമാണ് കോട്ടയത്ത് കണ്ടത്'

Synopsis

ബസ് ഉടമയെ ബസ് ഇറക്കാൻ അനുവദിക്കാതിരിക്കുകയും അദ്ദേഹം ഹൈക്കോടതിയിൽ പോയി അനുകൂല വിധി സമ്പാദിച്ചു വന്നപ്പോൾ ക്രൂരമായി ആക്രമിക്കുകയും ചെയ്ത സിഐടിയു- സിപിഎം ആക്രമണം കേരളത്തിന് നാണക്കേടാണെന്നും കെ സുരേന്ദ്രന്‍

തിരുവനന്തപുരം:സംരഭകരെ അടിച്ചോടിച്ച് ആത്മഹത്യയിലേക്ക് തള്ളിവിടുന്ന സിപിഎം നയത്തിനെതിരെ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷവും വരവേൽപ്പ് എന്ന സിനിമ കേരളത്തിൽ എത്രത്തോളം പ്രസക്തമാണെന്നതിൻ്റെ ഉദാഹരണമാണ് കോട്ടയത്ത് കണ്ടത്. ബസ് ഉടമയെ ബസ് ഇറക്കാൻ അനുവദിക്കാതിരിക്കുകയും അദ്ദേഹം ഹൈക്കോടതിയിൽ പോയി അനുകൂല വിധി സമ്പാദിച്ചു വന്നപ്പോൾ ക്രൂരമായി ആക്രമിക്കുകയും ചെയ്ത സിഐടിയു- സിപിഎം ആക്രമണം കേരളത്തിന് നാണക്കേടാണ്. കേരളത്തെ ദാരുണമായ സ്ഥിതിയിലേക്കാണ് പിണറായി വിജയൻ തള്ളുന്നതെന്നും ബിജെപി തിരുവനന്തപുരം പാർലമെന്‍റ്   മണ്ഡലം വിശാല ജനസഭയിൽ അദ്ധ്യക്ഷത വഹിക്കവെ അദ്ദേഹം പറഞ്ഞു.

ഞെട്ടിക്കുന്ന കാര്യങ്ങളാണ് കേരളത്തിൽ നടക്കുന്നത്. തിരുവനന്തപുരം നഗരത്തിൽ പെൺകുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ടു. പിന്നാക്കക്കാർക്കും സ്ത്രീകൾക്കുമെതിരെ വലിയ ആക്രമണമാണ് ഉണ്ടാവുന്നത്.  സംസ്ഥാന ഖജനാവ് കൊള്ളയടിക്കുകയാണ് പിണറായി വിജയനും സംഘവും. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടെയും വിദേശയാത്ര കൊണ്ട് കേരളത്തിന് ഒരു ഗുണവുമില്ല. ഉന്നത വിദ്യാഭ്യാസ മേഖലയിൽ പരീക്ഷ തട്ടിപ്പും വ്യാജരേഖ ചമക്കലും സ്വജനപക്ഷപാതവും മാത്രമാണുള്ളത്. പാവപ്പെട്ടവർക്ക് ജീവിക്കാനാവാത്ത സാഹചര്യമാണ് സംസ്ഥാനത്തുള്ളത്.

മുഖ്യപ്രതിപക്ഷം അഴിമതിയിൽ മുഖം നഷ്ടപ്പെട്ട് നിൽക്കുകയാണ്. മോൻസൻ മാവുങ്കലിൻ്റെ സാമ്പത്തിക തട്ടിപ്പ് കേസിൽ കെപിസിസി പ്രസിഡൻ്റ് അറസ്റ്റിലായി. പ്രതിപക്ഷ നേതാവ് വിദേശത്ത് നിന്നും അനധികൃതമായി പണം പിരിച്ച കേസിൽ ആരോപണവിധേയനായി നിൽക്കുകയാണ്. മുഖ്യമന്ത്രി സ്വർണ്ണക്കടത്തിൽ ആരോപണ വിധേയനാണ്. ഈ സാഹചര്യത്തിൽ ബിജെപി മാത്രമാണ് പിണറായി സർക്കാരിന് ബദൽ.നരേന്ദ്രമോദി സർക്കാരിൻ്റെ ജനക്ഷേമ നയങ്ങൾ ജനങ്ങളിലെത്തിക്കാനുള്ള വലിയ ക്യാമ്പയിനിഗാണ് ബിജെപി നടത്തുന്നതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.


തിരുവാർപ്പിലെ ബസ് പ്രശ്നം: ബസ് ഉടമക്കെതിരായ സിഐടിയു സമരം പിൻവലിച്ചു

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എംപിമാർ മത്സരിക്കില്ല, മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉയര്‍ത്തിക്കാട്ടില്ലെന്നും തീരുമാനം; കോൺ​ഗ്രസ് യോ​ഗത്തിൽ നിന്ന് വിട്ടുനിന്ന് ശശിതരൂർ
പ്രധാനമന്ത്രിയുടെ സന്ദർശനം: തിരുവനന്തപുരം മേയറെ സ്വീകരണ പരിപാടിയിൽ നിന്ന് ഒഴിവാക്കിയത് പ്രതിഷേധാർഹമെന്ന് മന്ത്രി വി ശിവൻകുട്ടി