വർക്കലയിൽ ഗൃഹനാഥനെ വെട്ടിക്കൊന്നു, സഹോദരിക്ക് പരുക്ക്: ആക്രമിച്ചത് സഹോദരീ ഭർത്താവും സുഹൃത്തുക്കളും

Published : Mar 13, 2025, 07:52 PM IST
വർക്കലയിൽ ഗൃഹനാഥനെ വെട്ടിക്കൊന്നു, സഹോദരിക്ക് പരുക്ക്: ആക്രമിച്ചത് സഹോദരീ ഭർത്താവും സുഹൃത്തുക്കളും

Synopsis

സഹോദരിയുമായി അകന്നുകഴിയുന്ന ഭർത്താവിൻ്റെ ആക്രമണത്തിൽ വർക്കലയിൽ മധ്യവയസ്‌കൻ കൊല്ലപ്പെട്ടു

തിരുവനന്തപുരം: വർക്കലയിൽ ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി. വർക്കല കരുനിലക്കോട് സ്വദേശിയായ 57 വയസ്സുള്ള സുനിൽദത്താണ് വെട്ടേറ്റ് മരിച്ചത്. സുനിൽ ദത്തിന്റെ സഹോദരി ഉഷാ കുമാരിക്കും തലയ്ക്ക് വെട്ടേറ്റു. ഇവരെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു. ഉഷാകുമാരിയുടെ ഭർത്താവായ ഷാനിയും സുഹൃത്ത് മനുവും മറ്റൊരു യുവാവും  ചേർന്നാണ് ആക്രമിച്ചത്. സുനിൽ ദത്തിന്റെ കാലിനും തലയ്ക്കുമാണ് വെട്ടേറ്റത്. ഉഷാകുമാരിയും ഷാനിയും അകന്ന് കഴിയുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് കരുതുന്നത്.

PREV
click me!

Recommended Stories

കളം നിറഞ്ഞത് സ്വർണ്ണക്കൊള്ളയും പെണ്ണുകേസും, ബഹ്മാസ്ത്രത്തിൽ കണ്ണുവച്ച് എൽഡിഎഫും യുഡിഎഫും, സുവർണാവസരം നോട്ടമിട്ട് ബിജെപി; ഒന്നാം ഘട്ടത്തിൽ ആവോളം പ്രതീഷ
ജമാഅത്തെ ഇസ്ലാമിയുമായുള്ള കൂടിക്കാഴ്ച ശരിവച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; 'എകെജി സെൻ്റെറിലായിരുന്നു കൂടിക്കാഴ്ച'