വര്‍ക്കലയില്‍ ഉത്സവം കണ്ട് മടങ്ങിയ അമ്മയും മകളും വാനിടിച്ച് മരിച്ച സംഭവം; ഒളിവിലായിരുന്ന പ്രതി കീഴടങ്ങി

Published : Apr 02, 2025, 08:41 PM IST
വര്‍ക്കലയില്‍ ഉത്സവം കണ്ട് മടങ്ങിയ അമ്മയും മകളും വാനിടിച്ച് മരിച്ച സംഭവം; ഒളിവിലായിരുന്ന പ്രതി കീഴടങ്ങി

Synopsis

പേരേറ്റിൽ സ്വദേശി ടോണി പെരേരയാണ് ഇന്ന് വൈകുന്നേരം ആറ് മണിയോടെ കല്ലമ്പലം പൊലീസിൽ കീഴടങ്ങിയത്. കഴിഞ്ഞ ഞായറാഴ്ചയാണ് ഉത്സവം കണ്ട് മടങ്ങിയ അമ്മയും മകളും വാഹനമിടിച്ച് മരിച്ചത്. 

തിരുവനന്തപുരം: വർക്കല പേരേറ്റിൽ ഉത്സവം കണ്ട് മടങ്ങിയ അമ്മയും മകളും അപകടത്തിൽ മരിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി കീഴടങ്ങി. പേരേറ്റിൽ സ്വദേശി ടോണി പെരേരയാണ് ഇന്ന് വൈകുന്നേരം ആറ് മണിയോടെ കല്ലമ്പലം പൊലീസിൽ കീഴടങ്ങിയത്. കഴിഞ്ഞ ഞായറാഴ്ചയാണ് ഉത്സവം കണ്ട് മടങ്ങിയ അമ്മയും മകളും വാഹനമിടിച്ച് മരിച്ചത്. പ്രതിയുടെ വൈദ്യ പരിശോധനയ്ക്ക് ശേഷം നാളെ കോടതിയിൽ ഹാജരാക്കുമെന്ന് കല്ലമ്പലം പോലീസ് അറിയിച്ചു.

അമിത വേഗതയിൽ എത്തിയ റിക്കവറി വാഹനം സ്കൂട്ടിയെ ഇടിച്ചു തെറിപ്പിച്ച്. നിർത്തിയിട്ടിരുന്ന കാറിലും ഇടിച്ച ശേഷമാണ് ഉത്സവം കണ്ട് മടങ്ങുകയായിരുന്ന ജനക്കൂട്ടത്തിനിടയിലേക്ക് ‌പാഞ്ഞുകയറിയത്. അപകടത്തിൽ വർക്കല പേരേറ്റിൽ സ്വദേശികളായ രോഹിണിയും (56) മകൾ അഖിലയുമാണ് (21) മരണപ്പെട്ടത്. വർക്കല ആലിയിറക്കം സ്വദേശിയായ 19 വയസ്സുള്ള നാസിഫിന്റെ മൂന്ന് കൈവിരലുകളും നഷ്ടപ്പെട്ടിരുന്നു. ഇക്കഴിഞ്ഞ മാർച്ച് 30ന് രാത്രി പത്തുമണിയോടു കൂടിയായിരുന്നു അപകടം ഉണ്ടായത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്; എട്ട് ബ്ലോക്ക് പഞ്ചായത്തുകളിലും രണ്ട് മുനിസിപ്പാലിറ്റികളിലുമായി ഇടുക്കിയിൽ പത്ത്  വോട്ടെണ്ണൽ കേന്ദ്രങ്ങൾ സജ്ജം
കണ്ണൂരില്‍ യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് മർദനമേറ്റതായി വ്യാപക പരാതി, സിപിഎം പ്രവർത്തകർ കയ്യേറ്റം ചെയ്തെന്നാണ് യുഡിഎഫ് ആരോപണം