വാഴക്കോട് ക്വാറിയിൽ‌ സ്ഫോടനം; ദുരൂഹതയുണ്ട്, തീവ്രവാദ സംഘങ്ങളുടെ പങ്ക് അന്വേഷിക്കണമെന്ന് ബിജെപി

By Web TeamFirst Published Jun 23, 2021, 4:33 PM IST
Highlights

സ്‌ഫോടനത്തിനു പിന്നിൽ ദുരൂഹതയുണ്ട്. തീവ്രവാദ സംഘങ്ങൾ ഉപയോഗിക്കുന്ന സ്ഫോടക വസ്തുക്കളാണ് അവിടെ നിന്ന് പിടികൂടിയതെന്ന് പി കെ കൃഷ്ണദാസ് പറഞ്ഞു. ബോംബ് നിർമാണമാണ് നടന്നത് എന്ന് വ്യക്തമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

തൃശ്ശൂർ: വാഴക്കോട് ക്വാറിയിൽ‌ സ്ഫോടനമുണ്ടായ സംഭവത്തിൽ തീവ്രവാദ സംഘങ്ങളുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കണം എന്നു ബിജെപി ആവശ്യപ്പെട്ടു. സ്‌ഫോടനത്തിനു പിന്നിൽ ദുരൂഹതയുണ്ട്. തീവ്രവാദ സംഘങ്ങൾ ഉപയോഗിക്കുന്ന സ്ഫോടക വസ്തുക്കളാണ് അവിടെ നിന്ന് പിടികൂടിയതെന്ന് പി കെ കൃഷ്ണദാസ് പറഞ്ഞു. ബോംബ് നിർമാണമാണ് നടന്നത് എന്ന് വ്യക്തമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബിജെപി പ്രതിനിധി സംഘം ക്വാറി സന്ദർശിച്ചു.

മുഖ്യമന്ത്രി തീവ്രവാദ സംഘടനകളെ പ്രോത്സാഹിപ്പിക്കുകയാണ്. പൊലീസ് സംഭവത്തെ ലാഘവത്തോടെ കാണുകയാണ്. മന്ത്രി കെ രാധാകൃഷ്ണൻ ഇതുവരെ സ്ഥലം സന്ദർശിചിട്ടില്ല. കമ്മ്യൂണിസ്റ്റ് പാർട്ടി ഇക്കാര്യത്തിൽ പ്രതികരിക്കാത്തത് എന്തുകൊണ്ടാണ്. ലൈസൻസ് റദ്ദാക്കിയ  സബ് കളക്ടറെ മുൻപ്  സ്ഥലം മാറ്റിയതാണ്. മുൻ മന്ത്രി എ സി മൊയ്‌തീൻ ഇക്കാര്യത്തിൽ മിണ്ടുന്നില്ല. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് കേസിൽ ഉള്ള ബന്ധം കാരണം പൊലീസ് കേസ് തേച്ചുമായ്ച്ചു കളയാൻ നോക്കുകയാണെന്നും കൃഷ്ണദാസ് ആരോപിച്ചു. 

Read Also: പ്രവർത്തിക്കാത്ത ക്വാറിയിൽ സ്ഫോടക വസ്തു എത്തിയതെങ്ങനെ? ക്രൈംബ്രാഞ്ച് അന്വേഷിക്കും

click me!