ഉണ്ണിത്താൻ വധശ്രമ കേസ്: എസ്പി എൻ അബ്ദുൽ റഷീദിനെതിരായ അപ്പീലുകളിൽ ബഞ്ച് മാറ്റം വേണം, പരാതി

Published : Feb 24, 2024, 11:57 PM ISTUpdated : Feb 24, 2024, 11:59 PM IST
ഉണ്ണിത്താൻ വധശ്രമ കേസ്: എസ്പി എൻ അബ്ദുൽ റഷീദിനെതിരായ അപ്പീലുകളിൽ ബഞ്ച് മാറ്റം വേണം, പരാതി

Synopsis

ജസ്റ്റിസ് സോമരാജന്റെ ബെഞ്ചിൽ നിന്നും അപ്പീലുകൾ മാറ്റണമെന്നാണാവശ്യം. പ്രതിക്ക് വേണ്ടി ഹൈക്കോടതിയിൽ സ്ഥിരമായി ഹർജികൾ അട്ടിമറിക്കുന്നത് വനം വകുപ്പിന്റെ അഭിഭാഷകനെന്നും ആക്ഷേപമുണ്ട്.

കൊച്ചി: മാധ്യമ പ്രവർത്തകൻ വി ബി ഉണ്ണിത്താൻ വധശ്രമ കേസിലെ അഞ്ചാം പ്രതി എസ് പി എൻ. അബ്ദുൾ റഷീദിനെതിരായ അപ്പീലുകളിൽ ബഞ്ച് മാറ്റം വേണമെന്നാവശ്യപ്പെട്ട് പരാതി. ജസ്റ്റിസ് സോമരാജന്റെ ബെഞ്ചിൽ നിന്നും അപ്പീലുകൾ മാറ്റണമെന്നാണാവശ്യം. പ്രതിക്ക് വേണ്ടി ഹൈക്കോടതിയിൽ സ്ഥിരമായി ഹർജികൾ അട്ടിമറിക്കുന്നത് വനം വകുപ്പിന്റെ അഭിഭാഷകനെന്നും ആക്ഷേപമുണ്ട്.

ഹൈക്കോടതി ചീഫ് ജസ്റ്റിസിനും രജിസ്ട്രാർ ജനറലിനും സാക്ഷിയായ ജി വിപിനൻ ആണ് പരാതി നൽകിയത്. കൊല്ലം സ്വദേശികളും ദീർഘകാലത്തെ സുഹൃത്തുക്കളുമാണ് ജസ്റ്റിസ് സോമരജനും അബ്ദുൽ റഷീദും എന്നും  പരാതിയിൽ പറയുന്നുണ്ട്. അബ്ദുൾ റഷീദിനനുകൂലമായി ഐ.പി.എസ് ലഭിക്കാൻ ജസ്റ്റിസ് പി സോമരാജൻ ഇടക്കാല ഉത്തരവിട്ടിരുന്നുവെന്നും പരാതിക്കാരൻ ആക്ഷേപം ഉന്നയിക്കുന്നു.

PREV
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്