ഗവർണറുടെ അന്ത്യശാസനം:രാജിക്കത്ത് നൽകാതെ വിസിമാർ,നിയമയുദ്ധത്തിന് തയാറെടുപ്പ്

Published : Oct 24, 2022, 09:57 AM IST
ഗവർണറുടെ അന്ത്യശാസനം:രാജിക്കത്ത് നൽകാതെ വിസിമാർ,നിയമയുദ്ധത്തിന് തയാറെടുപ്പ്

Synopsis

വിസിമാർ രാജി വെക്കേണ്ട എന്നാണ് സർക്കാർ നിർദേശം.രാജി ഇല്ലെങ്കിൽ 9 പേരെയും ഇന്നു തന്നെ രാജ് ഭവൻ പുറത്താക്കിയേക്കും


തിരുവനന്തപുരം  :  രാജിവയ്ക്കണമെന്ന ഗവർണറുടെ അന്ത്യശാസനം 11.30ന് തീരാനിരിക്കെ വൈസ് ചാൻസലർമാർ ആരും തന്നെ ഇതുവരെ രാജിക്കത്ത് നൽകിയിട്ടില്ല . മാത്രവുമല്ല ഗവർണർക്കെതിരെ നിയമപരമായി നീങ്ങാനാണ് 9 വിസിമാരുടേയും തീരുമാനം. സർക്കാർ കക്ഷിയല്ലാത്തതിനാൽ ഇവർ സ്വന്തം നിലയിൽ ആകും കോടതിയെ സമീപിക്കുക. നിയമ വിദഗ്ധരുമായി ഇവർ കൂടിക്കാഴ്ച നടത്തും

 

ഇതിനിടെ ഗവർണർക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ 10.30ന് വാർത്താ സമ്മേളനം നടത്തും. പാലക്കാട് ആണ് മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം .  വിസിമാർ രാജി വെക്കേണ്ട എന്നാണ് സർക്കാർ നിർദേശം.രാജി ഇല്ലെങ്കിൽ 9 പേരെയും ഇന്നു തന്നെ രാജ് ഭവൻ പുറത്താക്കിയേക്കും.പുതിയ വിസി മാരുടെ ചുമതല സീനിയർ പ്രൊഫസർമാർക്ക് നൽകും.യുജിസി മാനദണ്ഡം പാലിക്കാതെ ഉള്ള നിയമനങ്ങളിൽ ആണ് ഗവർണ്ണറുടെ കൂട്ട നടപടി

'രാജിയില്ല'-ഗവ‍ർണറുടെ അന്ത്യശാസനം തള്ളി എംജി സ‍ർവകലാശാല വിസി,പഠിച്ചിട്ട് പ്രതികരിക്കാമെന്നും ഡോ.സാബു തോമസ്

 

PREV
Read more Articles on
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്