മകനെതിരായ ഇഡി സമൻസിൽ മുഖ്യമന്ത്രി തന്നെ മറുപടി പറയണമെന്ന് വിഡി സതീശൻ; 'അബിൻ വർക്കിയുടേത് വ്യക്തിപരമായ അഭിപ്രായം'

Published : Oct 14, 2025, 02:54 PM IST
VD Satheesan

Synopsis

മുഖ്യമന്ത്രിയുടെ മകൻ വിവേക് കിരണിനെതിരായ ഇഡി സമൻസ് വിവാദത്തിൽ പിണറായി വിജയൻ തന്നെ മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കേസ് ഇഡി മറച്ചുവെച്ചതിന് പിന്നിൽ ആരാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ആവശ്യം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരണെതിരായ ഇഡി (എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്) സമൻസ് വിവാദത്തിൽ മുഖ്യമന്ത്രി തന്നെ മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വിഷയത്തിൽ പ്രതിപക്ഷ നേതാക്കൾക്കെതിരായ മുഖ്യമന്ത്രിയുടെ വിമർശനത്തിലാണ് മറുപടി. വൈകാരികതയല്ല, ഉത്തരവാദിത്വമുള്ള മറുപടിയാണ് വേണ്ടത്. കേസ് എന്തിനാണ് ഇഡി മറച്ചുവെച്ചത്, അതിന് പിന്നിൽ ആരാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ഈ വിഷയത്തിൽ ദുരൂഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മറ്റു സംസ്ഥാനങ്ങളിലെ പ്രതിപക്ഷ നേതാക്കൾക്കെതിരെ ഇഡി നടപടിയെടുക്കുമ്പോൾ, പിണറായി വിജയന്റെ മകനെതിരായ അന്വേഷണത്തിൽ മാത്രം മൗനം പാലിച്ചത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. പിണറായി വിജയന്റെ മകനെതിരെ നടപടി എടുക്കരുതെന്ന് മുകളിൽ നിന്ന് ഇഡിക്ക് നിർദ്ദേശം വന്നോ? താൻ ബോംബ് പൊട്ടും എന്ന് പറഞ്ഞിട്ടില്ല. സിപിഎം സൂക്ഷിക്കണം എന്നാണ് പറഞ്ഞത്. പിണറായി വിജയനും സൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന യൂത്ത് കോൺഗ്രസ് ഭാരവാഹിത്വവുമായി ബന്ധപ്പെട്ട് അബിൻ വർകിയുടെ വിയോജിപ്പ് വ്യക്തിപരമായ കാര്യമാണ്. ദേശീയ സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത് യോഗ്യനായതിനാലാണ്. നിലവിലെ യൂത്ത് കോൺഗ്രസ് യോഗ്യരായവരുടെ ടീമാണ്. പുതിയ സംഘത്തിന് നിലവിലുള്ളതിനേക്കാൾ മികച്ച രീതിയിൽ പ്രവർത്തിക്കാൻ കഴിയുമെന്നും സതീശൻ പറഞ്ഞു. യൂത്ത് കോൺഗ്രസ് നേതാക്കളുടെ കേസുകൾ സംബന്ധിച്ച ആരോപണങ്ങൾക്കും അദ്ദേഹം മറുപടി നൽകി. കേസുകൾ എല്ലാവർക്കും ഉണ്ടെന്നും 250 കേസുകൾ വരെ നേരിടുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരുണ്ട്. അതുകൊണ്ട് ആർക്കും യോഗ്യത ചോദ്യം ചെയ്യാനാവില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അതിജീവിതയുടെ വിവരങ്ങൾ വെളിപ്പെടുത്തിയ കേസ്: രാഹുൽ ഈശ്വർ ജില്ലാ സെഷൻസ് കോടതിയിൽ നൽകിയ ജാമ്യ ഹർജി പിൻവലിച്ചു
ഡിസംബറില്‍ കൈനിറയെ അവധികൾ, ക്രിസ്മസ് അവധിക്കാലത്തിനും ദൈർഘ്യമേറും, അറിയേണ്ടതെല്ലാം