ഗവര്‍ണറും മുഖ്യമന്ത്രിയും ഒക്കച്ചങ്ങാതിമാര്‍, ഇത് നാടകം; പിന്നിൽ ഗവര്‍ണറുടെ സ്റ്റാഫിലെ ഒരംഗമെന്നും വിഡി സതീശൻ

Published : Dec 18, 2023, 11:09 AM IST
ഗവര്‍ണറും മുഖ്യമന്ത്രിയും ഒക്കച്ചങ്ങാതിമാര്‍, ഇത് നാടകം; പിന്നിൽ ഗവര്‍ണറുടെ സ്റ്റാഫിലെ ഒരംഗമെന്നും വിഡി സതീശൻ

Synopsis

സംസ്ഥാനത്ത് കോവിഡ് വ്യാപിക്കുകയാണ്. എന്നാൽ സര്‍ക്കാര്‍ അതേക്കുറിച്ച് മിണ്ടുന്നില്ല. ഇതിനകം നാല് മരണങ്ങൾ ഉണ്ടായി. എന്നിട്ടും സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനം

കോഴിക്കോട്: ഗവർണറും മുഖ്യമന്ത്രിയും ഒക്കചങ്ങാതിമാരാണെന്നും ഇപ്പോൾ എസ്എഫ്ഐയും ഗവര്‍ണറും തമ്മിൽ നടക്കുന്നത് വെറും നാടകമാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഗവർണറുടെ സ്റ്റാഫിൽ മുഖ്യമന്ത്രി നിയമിച്ച സംഘപരിവാറുകാരനാണ് നാടകം ആസൂത്രണം ചെയ്യുന്നത്. സംസ്ഥാന സർക്കാർ പ്രതിസന്ധിയിൽ ആകുമ്പോഴെല്ലാം ഈ നാടകം കാണാറുണ്ടെന്നും പറഞ്ഞ അദ്ദേഹം കൊവിഡ് വ്യാപനത്തിൽ സര്‍ക്കാരിനെ അതിരൂക്ഷമായി വിമര്‍ശിച്ചു.

സംസ്ഥാനത്ത് കോവിഡ് വ്യാപിക്കുകയാണ്. എന്നാൽ സര്‍ക്കാര്‍ അതേക്കുറിച്ച് മിണ്ടുന്നില്ല. ഇതിനകം നാല് മരണങ്ങൾ ഉണ്ടായി. എന്നിട്ടും സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് ശരിയല്ല. നവകേരളാ സദസ് തീരാൻ കാത്തിരിക്കുകയാണ് സർക്കാർ. അടിയന്തരമായി നടപടി സ്വീകരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം സമാധാനപരവും കെഎസ്‌യുവിന്റേത് ആത്‍മഹത്യാ സ്ക്വാഡുമാണെന്ന് മുഖ്യമന്ത്രി പറയുന്നു. മുഖ്യമന്ത്രിയുടെ ഗൺമാൻ ഉപയോഗിക്കാൻ പാടില്ലാത്ത ആയുധമാണ് ഉപയോഗിച്ചത്. എസ്എഫ്ഐക്കാര്‍ക്ക് പോലീസ് ഒരു ഫീഡിങ് ബോട്ടിൽ കൂടി കൊടുത്താൽ നല്ലത്. എസ്എഫ്ഐയും ഗവര്‍ണറും തമ്മിലുള്ള പോര് പ്രഹസനമാണെന്നും അത് ആളുകൾ കാണുന്നുണ്ടെന്നും വിഡി സതീശൻ പറ‌ഞ്ഞു.

ഗൺമാന്റെ അതിക്രമം നാട്ടിലെ മുഴുവൻ മാധ്യമങ്ങളും കാണിച്ചിട്ടും മുഖ്യമന്ത്രി കണ്ടില്ലെങ്കിൽ പിന്നെ എന്തിനാണ് ആ കസേരയിൽ പിണറായി വിജയൻ ഇരിക്കുന്നതെന്ന് വിഡി സതീശൻ ചോദിച്ചു. മുഖ്യമന്ത്രി എന്തിനാണ് ഇങ്ങനെ കള്ളം പറയുന്നത്? മുഖ്യമന്ത്രിയുടെ വാഹനത്തിന് പിന്നിൽ വന്ന വാഹനത്തിൽ നിന്ന് ഇറങ്ങി വന്ന ആളാണ് പ്രതിഷേധക്കാരെ അടിച്ചത്. ഗവര്‍ണര്‍ക്കെതിരെ യുഡിഎഫും പ്രതിഷേധിക്കുന്നുണ്ട്. ഗവര്‍ണറുടെ നടപടികളെ ഏറ്റവും കൂടുതൽ വിമര്‍ശിച്ചത് പ്രതിപക്ഷമാണ്. അന്ന് സര്‍ക്കാരും ഗവര്‍ണറും ഒക്കച്ചങ്ങാതിമാരായിരുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു.

കോഴിക്കോട് സര്‍വകലാശാലയിൽ ഗവർണർ നാടകം നടത്തുകയാണ്. എസ്എഫ്ഐ വേറെ നാടകം നടത്തുന്നു. സംസ്ഥാന സർക്കാർ പ്രതിസന്ധിയിൽ ആയത് കൊണ്ടാണ് നാടകം. സർക്കാർ പ്രതിസന്ധിയിലാകുമ്പോഴെല്ലാം ഈ നാടകം അരങ്ങേറാറുണ്ട്. ഗവർണർ നോമിനേറ്റ് ചെയ്ത ലിസ്റ്റിൽ ഒരു കോൺഗ്രസുകാരുമില്ല. യുഡ‍ിഎഫിലെ ആരും ഗവര്‍ണര്‍ക്ക് പേര് കൊടുത്തില്ലെന്നും വിഡി സതീശൻ വ്യക്തമാക്കി.
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'സിപിഎം പിബിയുടെ തലപ്പത്ത് നരേന്ദ്ര മോദിയോ? സഖാവിനെയും സംഘിയേയും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ'; സജി ചെറിയാനെ പിണറായി തിരുത്താത്തതിലും ഷാഫിയുടെ ചോദ്യം
ഉമ്മൻ ചാണ്ടി കുടുംബം തകർത്തെന്ന ആരോപണത്തിന് ചാണ്ടി ഉമ്മന്‍റെ തിരിച്ചടി; 'മനസാക്ഷിയുണ്ടെങ്കിൽ ഗണേഷ് സ്വയം ചോദിക്കട്ടെ, തിരുത്തട്ടെ'