'കുഴൽപ്പണക്കേസിൽ കേരള പൊലീസ് വിവരം നൽകുന്നില്ലെന്ന് പാർലമെന്‍റിൽ മറുപടി, സർക്കാരും ബിജെപിയും തമ്മിൽ ഒത്തുകളി'

Published : Dec 14, 2022, 11:56 AM ISTUpdated : Dec 14, 2022, 12:27 PM IST
'കുഴൽപ്പണക്കേസിൽ കേരള പൊലീസ് വിവരം നൽകുന്നില്ലെന്ന് പാർലമെന്‍റിൽ മറുപടി, സർക്കാരും ബിജെപിയും തമ്മിൽ ഒത്തുകളി'

Synopsis

കേന്ദ്രത്തിൽ സംഘി വൽക്കരണം പോലെ കേരളത്തിൽ മാർക്സിസ്റ്റ് വൽക്കരണം എന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

ദില്ലി: കൊടകര കുഴൽപണ കേസിൽ കേരള പോലീസ് വിവരം നൽകുന്നില്ലെന്ന് പാർലമെൻറിൽ മറുപടി ലഭിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. സർക്കാരും ബിജെപിയും തമ്മിൽ ഒത്തുകളി നടക്കുകയാണ്. കേന്ദ്രത്തിൽ സംഘിവൽക്കരണം പോലെ കേരളത്തിൽ മാർക്സിസ്റ്റ് വൽക്കരണം നടക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു. മുഖ്യമന്ത്രി ഗവർണർ വിരോധത്തിന്‍റെ  ചാമ്പ്യൻ ആകാൻ ശ്രമിക്കുന്നു. ഒരു ഘട്ടത്തിൽ ഗവർണർ സ്വയം മാറാൻ തയ്യാറായപ്പോൾ തുടരാൻ ആവശ്യപ്പെട്ടത് സർക്കാരാണ്. സർവകലാശാലകളിൽ പകരം ഏർപ്പെടുത്തിയ ക്രമീകരണം സർവകലാശാലകളെ മാർക്സിസ്റ്റ്വൽക്കരിക്കുന്നതിന് സമമെന്നും അദ്ദേഹം പറഞ്ഞു.

ഗവർണർക്ക് പകരം റിട്ടയേഡ് ജസ്റ്റിസ് ചാൻസലർ ആകണം. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും സ്പീക്കറും അടങ്ങിയ സമിതിയിൽ പ്രതിപക്ഷ നേതാവിന് എന്താണ് റോൾ. സ്പീക്കർ എപ്പോഴും ഭരിക്കുന്ന പാർട്ടിക്കൊപ്പം അല്ലേ നിൽക്കൂവെന്നും അദ്ദേഹം ചോദിച്ചു.

PREV
Read more Articles on
click me!

Recommended Stories

കലാമണ്ഡലം കനകകുമാർ ചെന്നൈയിലെന്ന് രഹസ്യവിവരം; 5 പോക്സോ കേസുകളിലെ പ്രതി, കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ പ്രതി പിടിയിൽ
കേരളത്തിലെ എസ്ഐആര്‍; രണ്ടു ദിവസത്തേക്ക് കൂടി നീട്ടാൻ സുപ്രീം കോടതി നിര്‍ദേശം, രണ്ടാഴ്ച നീട്ടണമെന്ന ആവശ്യം തള്ളി