
തിരുവനന്തപുരം;എല്ലാ സമരങ്ങളേയും നേരിടുന്ന ലാഘവത്തോടെ തീരദേശ സമരങ്ങളെ കാണരുതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വിഴിഞ്ഞം സമരവും സംഘര‍്ഷസാഹചര്യവും സംബന്ധിച്ച അടിയന്തരപ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.തീ രത്തുകാരുടെ പ്രതിഷേധത്തിനു തീവ്രത കൂടും. തീരത്തുനിന്നും മാറ്റി തമാസിക്കപ്പെട്ടവര്‍ സിമന്‍റ് ഗോഡൗണിൽ നരക തുല്യമായ ജീവിതം നയിക്കുകയാണ്. തീരശോഷണം മൂലം വീട് നഷ്ടമാകുന്നവരെ പൂർണ്ണമായും പുനരധിവസിപ്പിക്കും എന്നായിരുന്നു സർക്കാർ നല്‍കിയ ഉറപ്പ് .അത് ഇപ്പോൾ പാലിക്കുന്നില്ല.
ആർച്ച് ബിഷപ്പിനെതിരെ എന്ത് അടിസ്ഥാനത്തിലാണ് കേസ് എടുത്തതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.വർഗീയ വിഭജനത്തിന് ഇടവരാത്ത വിധം സമരം തീർക്കാൻ സർക്കാരിന് ബാധ്യത ഉണ്ടായിരുന്നു.കേസും അറസ്റ്റും വഴി പ്രകോപനം ഉണ്ടാക്കിയത് സർക്കാരാണ്..സർക്കാരും അദാനിയും തമ്മിൽ ധാരണ ആയിരുന്നോ?.കേന്ദ്ര സേന വേണമെന്ന അദാനിയുടെ ഹർജി വരുമ്പോൾ ആണ് സംഘർഷം ഉണ്ടായത്. ഫാദര്‍ തിയോഡേഷ്യസ് പറഞ്ഞത് തെറ്റാണ്.അത് പിൻ വലിച്ചിട്ടും ആളിക്കത്തിക്കാൻ ശ്രമിച്ചു.ഒരു വിഷയം ഒഴികെ എല്ലാം തീർന്നു എന്ന് പറയുന്നു. മന്ത്രിമാർക്ക് ചർച്ച നടത്താൻ മാൻഡേറ്റ് ഉണ്ടോ.ദീർഘ കാല പുനരധിവാസത്തിനു പദ്ധതി വേണം.അത് സർക്കാരിന്റെ ഉത്തര വാദിത്തമാണ്. തീര ശോഷണം പഠന സമിതിയിൽ എന്ത് കൊണ്ട് മത്സ്യ തൊഴിലാളി പ്രതിനിധിയെ ഉൾപെടുത്തുന്നില്ല.മുഖ്യമന്ത്രി തന്നെ മുൻകൈ എടുക്കണം.എന്ത് കൊണ്ട് സമരം തീർക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നില്ലെന്നും വിഡി സതീശന്‍ ചോദിച്ചു
വിഴിഞ്ഞം ലോകത്തിലെ മികച്ച തുറമുഖമാകും, പിണറായി കാലത്ത് പറ്റില്ലെന്ന് യുഡിഎഫ് നിലപാട്: സജി ചെറിയാൻ
വിഴിഞ്ഞം സമരം തകർക്കാൻ കള്ളക്കഥ പ്രചരിപ്പിക്കുന്നു; വിമർശിച്ച് തൃശ്ശൂർ അതിരൂപത മുഖപത്രം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam