'അസംബന്ധം'; ജമാഅത്ത് ആര്‍എസ്എസ് ചര്‍ച്ചയില്‍ യുഡിഎഫിന് പങ്കെന്ന മുഖ്യമന്ത്രിയുടെ ആരോപണം തള്ളി വി ഡി സതീശന്‍

Published : Feb 21, 2023, 12:22 PM ISTUpdated : Feb 21, 2023, 12:32 PM IST
  'അസംബന്ധം'; ജമാഅത്ത് ആര്‍എസ്എസ് ചര്‍ച്ചയില്‍ യുഡിഎഫിന്  പങ്കെന്ന മുഖ്യമന്ത്രിയുടെ ആരോപണം തള്ളി വി ഡി സതീശന്‍

Synopsis

42 വർഷം സിപിഎം സഹയാത്രികർ ആയിരുന്നു ജമാഅത്തെ ഇസ്ലാമി. ആര്‍എസ്എസുമായിമായി ചർച്ച നടത്തിയത് പിണറായിയും കോടിയേരിയും. ഇക്കാര്യം രഹസ്യമാക്കി മൂടി വെച്ചുവെന്നും പ്രതിപക്ഷ നേതാവ്  

മലപ്പുറം: ജമാഅത്ത് ഇസ്ലാമി ആര്‍എസ്എസുമായി നടത്തിയ ചര്‍ച്ചയില്‍ യുഡിഎഫിന്  ബന്ധമെന്ന മുഖ്യമന്ത്രിയുടെ ആരോപണം അസംബന്ധമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രി ഇപ്പോള്‍ പ്രതിരോധത്തിലാണ്. വിഷയം മാറ്റാന്‍ നടത്തിയ ശ്രമമാണ്. ദില്ലയില്‍ ജമാഅത്തെ ഇസ്ളമിയുള്‍പ്പെടെയുള്ള മുസ്ളിം സംഘടനകള്‍ ആര്‍എസ്എസുമായി ചര്‍ച്ച നടത്തിയതിന് കേരളത്തിലെ യുഡിഎഫ് എന്ത് പിഴച്ചുവെന്നും സതീശന്‍ ചോദിച്ചു. മുഖ്യമന്ത്രിയുടെ പദവിക്ക് നിരക്കാത്ത ആരോപണമാണ് ഉന്നയിച്ചതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

യഥാര്‍ഥത്തില്‍ ആര്‍എസ്എസുമായി ചര്‍ച്ച നടത്തിയത് സിപിഎമ്മാണ്. ശ്രീ എം എന്ന ആത്മീയാചാര്യന്‍റെ മധ്യസ്ഥതയില്‍ തിരുവനന്തപുരത്തെ ഹോട്ടലില്‍ കോടിയേരിയും പിണറായിയും ആര്‍എസ്എസുമായി ചര്‍ച്ച നടത്തി. ദിനേശ് നാരായണന്‍റെ  പുസ്തകത്തില്‍ ഇത് വ്യക്തമാക്കുന്നുണ്ട്. ആ ചര്‍ച്ചക്കു ശേശം ആര്‍എസ്എസ് സിപിഎം സംഘട്ടനം കുറഞ്ഞു. പകരം സിപിഎമ്മുകാര്‍ കോണ്‍ഗ്രസിനു നേരെ ആക്രമണം ശക്തമാക്കി.1977 മുതല്‍ കഴിഞ്ഞ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് വരെ സിപിഎമ്മിന്‍റെ സഹയാത്രികരായിരുന്നു  ജമാ അത്തെ ഇസ്ളാമി. അന്നൊന്നും അവര്‍ വര്‍ഗീയ കക്ഷി അല്ലായിരുന്നോ എന്നും അദ്ദേഹം ചോദിച്ചു.

ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് ഭാവിയിൽ യുഡിഎഫ് വാങ്ങണോ എന്നത് രാഷ്ട്രീയമായി എടുക്കേണ്ട തീരുമാനമാണെന്നും വിഡി സതീശൻ വ്യക്തമാക്കി,. നേരത്തെ യുഡിഎഫ് വെൽഫയർ പാർട്ടിയുമായി ചർച്ച നടത്തിയിരുന്നു. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം നടത്തുന്നവർ കോൺഗ്രസിലെ പുലിക്കുട്ടികളാണ്. കറുത്ത കൊടി കണ്ട് ഓടിയൊളിക്കുകയാണ് മുഖ്യമന്ത്രി. സമരം അടിച്ചമർത്താമെന്ന് കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു. 

PREV
click me!

Recommended Stories

മലപ്പുറം മച്ചിങ്ങലിൽ വൻ തീപിടിത്തം; കാർ സ്പെയർ പാർട്‌സ് ഗോഡൗൺ കത്തിനശിച്ചു; തൊഴിലാളികൾ ഓടിരക്ഷപ്പെട്ടു
'കിച്ചണ്‍ ബിൻ പദ്ധതിയിൽ വൻ അഴിമതി'; നടന്നത് കോടികളുടെ അഴിമതിയെന്ന് ബിജെപി ആരോപണം