
തിരുവനന്തപുരം: കടുത്ത എതിർപ്പ് തള്ളി എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിലേക്കെത്തിയതോടെ കോൺഗ്രസിൽ പ്രതിപക്ഷ നേതാവ് ഒറ്റപ്പെട്ടു. കെപിസിസി അധ്യക്ഷനടക്കമുള്ളവരുമായി ആശയവിനിമയം നടത്തിയായിരുന്നു രാഹുലിന്‍റെ വരവെന്നാണ് സൂചന. ഇതോടെ രാഹുൽ വിവാദത്തിൽ പാർട്ടിയിലെ സതീശൻ വിരുദ്ധ ചേരി കൂടുതൽ ശക്തമായി. ഇതോടെയാണ് കെപിസിസി യോഗത്തിലും സതീശൻ വിഷയം ഉന്നയിക്കാതിരുന്നത്. സതീശൻ ക്ലോസ് ചെയ്ത രാഹുൽ വിവാദം അങ്ങിനെ അവസാനിപ്പിക്കാൻ മറ്റ് നേതാക്കൾ തയ്യാറായിരുന്നില്ല. രാഹൂലിനെതിരെ ഇനി കൂടുതൽ കടുപ്പിക്കേണ്ടെെന്നും രാഹുൽ മെല്ലെ മടങ്ങിവരട്ടെ എന്നമുള്ള വാദത്തിന് പാർട്ടിയിൽ കൂടുതൽ പിന്തുണ കിട്ടി.
എ ഗ്രൂപ്പ് തുടങ്ങിവെച്ച നീക്കങ്ങൾക്കൊപ്പം കെപിസിസി നേതൃത്വവും കൈകൊടുത്തു. അച്ചടക്ക നടപടിക്ക് ശേഷവും സതീശൻ രാഹുലിനെ പരസ്യമായി നിരന്തരം തള്ളുന്ന നിലപാട് എടുത്തതാണ് എതിർ ചേരിയെ ശക്തമാക്കിയത്. നടപടിക്ക് ആദ്യം കൈ കൊടുത്തവരെല്ലാെ പിന്നെ സതീശനെതിരെ ഒന്നിച്ചു. പാർട്ടി നേതൃത്വം തനിക്കൊപ്പം നിലയുറപ്പിക്കുമെന്ന് സതീശൻ കരുതി. പക്ഷെ എ ഗ്രൂപ്പ് സമ്മർദ്ദത്തിന് മുന്നിൽ കെപിസിസി അധ്യക്ഷനും രാഹുലിനോട് നോ പറയാനായില്ല. സഭയിലെത്തും മുമ്പ് രാഹുൽ സണ്ണി ജോസഫുമായി സംസാരിച്ചെന്ന് വിവരമുണ്ട്.
മറുചേരിക്ക് ബലം കൂടിയതോടെയാണ് കെപിസിസി യോഗത്തിൽ പ്രതിപക്ഷനേതാവ് മൗനം തുടർന്നത്. പക്ഷേ ഈ ഭിന്നത അങ്ങിനെ തുടരാൻ പാർട്ടി നേതൃത്വം ആഗ്രഹിക്കുന്നില്ല. രാഹുൽ ആദ്യദിനം വന്നു, ഇനി തുടർച്ചായായി വരുന്നതിനോട് പലർക്കും യോജിപ്പില്ല. ഭരണനിരയിൽ നിന്ന് കടന്നാക്രമണം ഉണ്ടായാൽ പ്രതിപക്ഷനേതാവ് സഭാതലത്തിൽ രാഹുലിനെ തള്ളിപ്പറഞ്ഞാൽ പ്രതിസന്ധി രൂക്ഷമാകും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam