'ഇത് കൗരവ സഭയല്ല,നിയമസഭയെ അങ്ങനെ ആക്കരുത് 'മണിയുടെ പരാമര്‍ശം സഭ രേഖകളില്‍ നിന്ന് നീക്കണമെന്ന് വി ഡി സതീശന്‍

Published : Jul 18, 2022, 12:27 PM ISTUpdated : Jul 18, 2022, 12:37 PM IST
'ഇത് കൗരവ സഭയല്ല,നിയമസഭയെ അങ്ങനെ ആക്കരുത് 'മണിയുടെ പരാമര്‍ശം സഭ രേഖകളില്‍ നിന്ന് നീക്കണമെന്ന് വി ഡി സതീശന്‍

Synopsis

പ്രസ്താവന പിന്‍വലിക്കാന്‍ മണി തയ്യാറാകാത്ത സാഹചര്യത്തിൽ സ്പീക്കർ പരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ്,പ്രതികരിക്കാതെ മണി.പരിശോധിക്കാമെന്നു ചെയർ.

തിരുവനന്തപുരം; വടകര എം എല്‍ എ കെ.കെ .രമക്കെതിരെ എം എം മണി നിയമസഭയില്‍ നടത്തിയ വിവാദ പരാമര്‍ശം പിന്‍വലിക്കാന്‍ അദ്ദേഹം തയ്യാറാകാത്ത സാഹചര്യത്തില്‍ സ്പീക്കര്‍ ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആവശ്യപ്പെട്ടു. സഭ രേഖകളില്‍ നിന്ന് പരമാര്‍ശം നീക്കണം.ഇത് കൗരവ സഭ അല്ല.അങ്ങനെ ആക്കരുത്.ഇത് കേരള നിയമ സഭയാണെന്ന് ഓര്‍ക്കണമെന്നും സതീശന്‍ പറഞ്ഞു.വിവാദ പരമാര്‍ശം രേഖകളില്‍ നിന്ന് നീക്കണമെന്ന ആവശ്യം പരിശോധിക്കാമെന്ന് ചെയറിലുണ്ടായിരുന്ന ഡെപ്യൂട്ടി സ്പീക്കര്‍ വ്യക്തമാക്കി.

മണിയുടെ പരാമാര്‍ശം പിന്‍വലിക്കണമെന്ന പ്ളക്കാര്‍ഡുകളുമായാണ് പ്രതിപക്ഷം രാവിലെ സഭയില്‍ എത്തിയത്.പക്ഷെ ചോദ്യത്തരവേളയും ശൂന്യവേളയും തടസ്സപ്പെടുത്തിയില്ല. ശൂന്യവേളക്ക് ശേഷമാണ് പ്രതിപക്ഷ നേതാവ് ഈ വിഷയം സഭയില്‍ ഉന്നയിച്ചത്. പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തില്‍ സഭ നടപടികള്‍ നിര്‍ത്തിവക്കുന്നത് ഒഴിവാക്കാനാണ് പ്രതിപക്ഷം തന്ത്രപരമായി വിഷയം ശൂന്യവേളക്ക് ശേഷം ഉന്നയിച്ചത്.

'കോത്താഴത്തെ ഗ്രാമ്യഭാഷ, ചുടു ചോറുവാരുന്ന കുട്ടിക്കുരങ്ങന്‍'; എംഎം മണിയെ അധിക്ഷേപിച്ച് രാജ്മോഹന്‍ ഉണ്ണിത്താന്‍

PREV
Read more Articles on
click me!

Recommended Stories

കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം
ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്K