കേരളത്തിൽ വന്യജീവി ആക്രമണം ഭീകരമായ അവസ്ഥയിൽ; സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ

Published : Jan 24, 2025, 03:35 PM IST
കേരളത്തിൽ വന്യജീവി ആക്രമണം ഭീകരമായ അവസ്ഥയിൽ; സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ

Synopsis

വന്യജീവികളെ നേരിടാൻ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും മലയോര മനുഷ്യരെ വിധിക്ക് വിട്ടുകൊടുക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു

തിരുവനന്തപുരം: വന്യജീവികളെ നേരിടാൻ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും മലയോര മനുഷ്യരെ വിധിക്ക് വിട്ടുകൊടുക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. കേരളത്തിൽ വന്യജീവി ആക്രമണം ഭീകരമായ അവസ്ഥയിലാണ്. ഇക്കാര്യത്തിൽ കേന്ദ്ര സര്‍ക്കാരും ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെടണം. സര്‍ക്കാര്‍ പരിഹാരം കാണണം.

വന്യജീവി ആക്രമണം തടയാൻ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഒരുക്കുന്നതിൽ സര്‍ക്കാര്‍ പരാജയപ്പെട്ടു. സംസ്ഥാനത്ത് അതിഭീകരമായാണ് വന്യജീവി ആക്രമണം നടക്കുന്നത്.വന്യജീവി ആക്രമണത്തിൽ അയ്യായിരം കന്നുകാലികളാണ് ചത്തൊടുങ്ങിയത്.പരമ്പരാഗതമായി ചെയ്യുന്ന സംവിധാനങ്ങൾ പോലും ചെയ്യാൻ സർക്കാർ തയ്യാറാവുന്നില്ല. മനുഷ്യൻ്റ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കാൻ സർക്കാറിന് ഉത്തരവാദിത്വം ഉണ്ട്.

ഒന്നും ചെയ്യില്ലെന്ന നിലപാട് തിരുത്തണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു. വയനാട് മാനന്തവാടി പ‍ഞ്ചാരകൊല്ലിയിൽ കടുവയുടെ ആക്രമണത്തിൽ രാധ എന്ന സ്ത്രീ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

നരഭോജി കടുവയെ ഇന്ന് തന്നെ കൊല്ലുമെന്ന് മന്ത്രി; രാധയുടെ കുടുംബത്തിന് 11 ലക്ഷം ധനസഹായം, സർക്കാര്‍ ജോലി

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തെരുവുനായ ആക്രമണത്തിൽ നിന്ന് പെണ്‍കുട്ടിയെ രക്ഷിച്ച നിര്‍മാണ തൊഴിലാളിയെ അഭിനന്ദിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ
കടകംപള്ളി സുരേന്ദ്രൻ നൽകിയ മാനനഷ്ട കേസ്; മുൻ നിലപാട് തിരുത്തി വിഡി സതീശൻ, 'സ്വര്‍ണക്കൊള്ളയിൽ ബന്ധമുള്ളതായി പറഞ്ഞിട്ടില്ല'