
കാസര്‍കോട്: എസ്ഡിപിഐയുമായി ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ധാരണയുണ്ടാക്കിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അവരുമായി ഒരു ചർച്ചയും ഉണ്ടായിട്ടില്ലെന്നും വർഗീയതയെ കടപുഴക്കി ഫാസിസ്റ്റ് ഗവൺമെന്റിനെ താഴെയിറക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം എസ്‌ഡിപിഐ പിന്തുണ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞില്ല.
മുഖ്യമന്ത്രിയ്ക്ക് എന്താണ് പറ്റിയതെന്ന് ചോദിച്ച അദ്ദേഹം കഴിഞ്ഞ മുപ്പത് ദിവസമായി ഒരേ കാര്യമാണ് പറയുന്നതെന്നും കുറ്റപ്പെടുത്തി. രാഹുൽ ഗാന്ധിയെ വിമർശിക്കുന്ന മുഖ്യമന്ത്രി ഏത് ലോകത്താണ് ജീവിക്കുന്നത്? പുസ്തകം വായിച്ചതിന്റെ പേരിൽ രണ്ട് കുട്ടികളെ യുഎപിഎ ചുമത്തി ജയിലിൽ ഇട്ട മുഖ്യമന്ത്രിക്ക് റിയാസ് മൗലവി വധത്തിൽ ആര്‍എസ്എസുകാർക്കെതിരെ യുഎപിഎ ചുമത്താൻ കഴിയാതിരുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.
വിമര്‍ശിച്ച് കെടി ജലീൽ
എസ്ഡിപിഐ പിന്തുണ വേണ്ടെന്ന് വയ്ക്കാൻ കോൺഗ്രസും മുസ്ലീം ലീഗും തയ്യാറാകുമോ എന്ന് കെ ടി ജലീൽ ചോദിച്ചു. തെരഞ്ഞെടുപ്പ് ജയിക്കാൻ എന്തുമാകാം എന്ന നിലയിലാണ് കാര്യങ്ങൾ. മലപ്പുറത്തും പൊന്നാനിയിലും ജയിക്കാൻ മതേതര മുഖം അഴിച്ചു വയ്ക്കേണ്ട ദയനീയ സ്ഥിതിയിലാണ് മുസ്ലിം ലീഗ് എന്നും കെ ടി ജലീൽ വിമര്‍ശിച്ചു.