കാട്ടാന ചവിട്ടിക്കൊന്ന ബിജു മാത്യുവിന്‍റെ കുടുംബത്തിന് 50 ലക്ഷം നല്‍കാന്‍ ശുപാര്‍ശ, 10ലക്ഷം രൂപ ഇന്ന് നല്‍കും

Published : Apr 01, 2024, 03:03 PM ISTUpdated : Apr 01, 2024, 03:38 PM IST
കാട്ടാന ചവിട്ടിക്കൊന്ന ബിജു മാത്യുവിന്‍റെ കുടുംബത്തിന് 50 ലക്ഷം നല്‍കാന്‍ ശുപാര്‍ശ, 10ലക്ഷം രൂപ ഇന്ന് നല്‍കും

Synopsis

മക്കളിൽ ഒരാൾക്ക് സർക്കാർ ജോലി ഉറപ്പാക്കും, താത്കാലിക ജോലി ഉടൻ നൽകും

പത്തനംതിട്ട ;തുലാപ്പള്ളിയിൽ  കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട വട്ടപ്പാറ സ്വദേശി ബിജു മാത്യുവിന്‍റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം ശുപാർശ ചെയ്യും.10 ലക്ഷം രൂപ ഇന്ന് തന്നെ നൽകും.മക്കളിൽ ഒരാൾക്ക് സർക്കാർ ജോലി ഉറപ്പാക്കും, താത്കാലിക ജോലി ഉടൻ നൽകും.റാന്നി ഡിഎഫ്ഒ, പത്തനംതിട്ട എസ്പി , ,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പുരോഹിതർ,  എംപി  ആന്‍റോ  ആന്‍റണി, അനിൽ ആന്‍റണി തുടങ്ങിയവർ പങ്കെടുത്ത ചർച്ചയിലാണ് തീരുമാനം. ബിജുവിനെ ആക്രമിച്ച കാട്ടാനയെ വെടിവെച്ചു കൊല്ലാനും യോഗം ശുപാർശ ചെയ്തു.സുരക്ഷയ്ക്ക് താത്കാലിക വാച്ചർമാരെ നിയമിക്കും.നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിൽ കണമല ഡെപ്യൂട്ടി റേഞ്ചർക്ക് നിർബന്ധിത അവധി നൽകി.

പറമ്പിലെ കൃഷി നശിപ്പിച്ച കാട്ടാനയെ തുരത്താനുള്ള ശ്രമത്തിനിടെയാണ് ബിജു മാത്യു കൊല്ലപ്പെട്ടത്.  സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ കണമല വനം വകുപ്പ് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷമുണ്ടായി. ചര്‍ച്ചയില്‍  പ്രശ്നപരിഹാരമായതോടെ രാവിലെ മുതല്‍ കണമലയില്‍ നാട്ടുകാര്‍ നടത്തി വന്ന സമരവും അവസാനിപ്പിച്ചു.

'ആന രണ്ടു തവണ ബിജുവിനെ നിലത്തടിച്ചു, ഞാനോടി മുറ്റത്തേക്കിറങ്ങി'; കൊല്ലപ്പെട്ട ബിജുവിന്റെ ഭാര്യ ഡെയ്സി 

പത്തനംതിട്ട തുലാപ്പള്ളിയിൽ മുറ്റത്ത് നിന്ന് ശബ്ദം പുറത്ത് ഇറങ്ങിയ ഗൃഹനാഥനെ കാട്ടാന ആക്രമിച്ച് കൊന്നു

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഒരു വനിതയല്ല, വനിതകൾ തന്നെ നിയമസഭയിലുണ്ടാകുമെന്ന് ജെബി മേത്തർ എംപി; 'യുഡിഎഫിന്‍റെ മുഖ്യമന്ത്രിക്കായി കൈ ഉയർത്താനുണ്ടാകും'
ഒരു വനിതയല്ല, വനിതകൾ തന്നെ നിയമസഭയിലുണ്ടാകുമെന്ന് ജെബി മേത്തർ എംപി; 'യുഡിഎഫിന്‍റെ മുഖ്യമന്ത്രിക്കായി കൈ ഉയർത്താനുണ്ടാകും'