തൃക്കാക്കരയിലെ അശ്ലീല വീഡിയോയെ കുറിച്ചുള്ള പരാമർശം ; ഇപി ജയരാജനെതിരെ നിയമ നടപടിയുമായി വിഡി സതീശൻ

Web Desk   | Asianet News
Published : Jun 22, 2022, 02:00 PM ISTUpdated : Jun 22, 2022, 02:02 PM IST
തൃക്കാക്കരയിലെ അശ്ലീല വീഡിയോയെ കുറിച്ചുള്ള പരാമർശം ; ഇപി ജയരാജനെതിരെ നിയമ നടപടിയുമായി വിഡി സതീശൻ

Synopsis

അവാസ്തവമായ പ്രസ്തവന ഇ.പി ജയരാജന്‍ ഏഴ് ദിവസത്തിനകം പിന്‍വലിച്ച് പരസ്യമായി മാപ്പ് പറയണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന് തയാറായില്ലെങ്കില്‍ സിവില്‍, ക്രിമിനല്‍ നടപടിക്രമങ്ങള്‍ അനുസരിച്ച് നിയമ നടപടി സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവിന് വേണ്ടി അയച്ച നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്

തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ(thrikkakara byelection) ഇടത് സ്ഥാനാര്‍ഥി ഡോ. ജോ ജോസഫിന്റെ (ldf candidate dr joe joseph)വ്യാജ അശ്ലീല വീഡിയോ നിര്‍മ്മിച്ചത് പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണെന്ന(vd satheesan) എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്റെ (ep jayarajan)പ്രസ്താവനയ്‌ക്കെതിരെ നിയമ നടപടി ആരംഭിച്ചു. നിയമ നടപടിയുടെ ഭാഗമായി പ്രതിപക്ഷ നേതാവിന് വേണ്ടി ഹൈക്കോടതി അഭിഭാഷകന്‍ അനൂപ് വി. നായരാണ് ഇ.പി ജയരാജന് നോട്ടീസ് അയച്ചത്. അവാസ്തവമായ പ്രസ്തവന ഇ.പി ജയരാജന്‍ ഏഴ് ദിവസത്തിനകം പിന്‍വലിച്ച് പരസ്യമായി മാപ്പ് പറയണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന് തയാറായില്ലെങ്കില്‍ സിവില്‍, ക്രിമിനല്‍ നടപടിക്രമങ്ങള്‍ അനുസരിച്ച് നിയമ നടപടി സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവിന് വേണ്ടി അയച്ച നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്.

പാളിപ്പോയ ഇൻട്രോയും, സൗഭാഗ്യ പ്രസ്താവനയും: തൃക്കാക്കരയിൽ പൂവണിയാതെ എൽഡിഎഫിൻ്റെ സെഞ്ച്വറി മോഹം, പാളിയതെവിടെ?
കൊച്ചി: തൃക്കാക്കരയിൽ (Thrikkakara by election result) സിപിഎമ്മിന്‍റെ തന്ത്രങ്ങളൊക്കെയും തകർന്നതിന്‍റെ ബാക്കി പത്രമാണ് മണ്ഡലചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പരാജയം.സ്ഥാനാർത്ഥി നിർണ്ണയം ഘട്ടം മുതൽ ജില്ലാ നേതൃത്വത്തെ നോക്കുകുത്തിയാക്കി സംസ്ഥാന നേതാക്കളുടെ നീക്കങ്ങൾ നടത്തിയ നീക്കങ്ങളും പാളി. സ്ഥാനാർത്ഥി പ്രഖ്യാപനവും, ഉമക്കെതിരെ നടത്തിയ പ്രചാരണങ്ങളും,സഭാ ബന്ധവും അനുബന്ധ നാടകങ്ങളും  തോൽവിയുടെ ആഘാതം കൂട്ടി.

ഓപ്പറേഷൻ തീയറ്ററിൽ നിന്നും ഒരു സ്ഥാനാർത്ഥിയുടെ രംഗപ്രവേശം.ആദ്യ വാർത്താസമ്മേളനം വൈദികർക്കൊപ്പം.കേരള രാഷ്ട്രീയം ഇതുവരെ കാണാത്ത ഇൻട്രോ സീനോട് കൂടിയാണ് എൽഡിഎഫ് തൃക്കാക്കരയിൽ പോരിന് ഇറങ്ങിയത്. മണ്ഡലത്തിലെ രാഷ്ട്രീയ ചുവരെഴുത്തുകൾ കാണാതെ ആദ്യ ധാരണയാക്കിയ സ്ഥാനാർത്ഥിയുടെ ചുവരെഴുത്തുകൾ മായ്ചത് മുതൽ സിപിഎമ്മിന് ചുവടുകൾ പിഴച്ചിരുന്നു. സിഎൻ മോഹനന്‍റെയും ജില്ലാ നേതാക്കളുടെയും പിന്തുണയോടെ മത്സരത്തിന് തയ്യാറെടുത്ത അരുണ്‍ കുമാറിനെ ഒഴിവാക്കി ഡോക്ടറെ കൊണ്ടു വന്ന ഇപി ജയരാജനും പി രാജീവും തൃക്കാക്കരയിൽ കന്നി ദിനം തന്നെ പിന്നിൽ പോയി.

വന്ന വെള്ളം നിന്ന വെള്ളത്തെ കൊണ്ടു പോയി എന്ന പറഞ്ഞത് പോലായി സിറോ മലബാർ സഭയുമായുള്ള ധാരണ.  പ്രതീക്ഷിച്ച രീതിയിൽ സഭാ വോട്ടുകൾ എത്തിയതുമില്ല. പൊട്ടി വീണ വിവാദങ്ങൾ പരമ്പരാഗത എൽഡിഎഫ് വോട്ടർമാരിൽ പലരെയും എതിരാക്കുകയും ചെയ്തു. ഇപി ജയരാൻ, പി.രാജീവ്, എം.സ്വരാജ് എന്നീ സംസ്ഥാന നേതാക്കളാണ് എൽഡിഎഫിന്‍റെ വാർ റൂം നയിച്ചത്. തൃക്കാക്കര പോലെ ശക്തമായ യുഡിഎഫ് മണ്ഡലത്തിൽ ആദ്യ ഘട്ടം മുതൽ നേതാക്കളുടെ പ്രതികരണങ്ങളിൽ അമിതാത്മവിശ്വാസം പ്രകടമായിരുന്നു.

മുഖ്യമന്ത്രി കൂടി പ്രചാരണത്തിനിറങ്ങിയതോടെ പിടി.തോമസിന്‍റെ  വിയോഗം തന്നെ ചർച്ചയായതും എൽഡ‍ിഎഫിന് നെഗറ്റീവ് ആയി. പിടി തോമസിന് വൈകാരിക ബന്ധമുള്ള മണ്ഡലത്തിൽ പിടിക്കുള്ള വോട്ടുകൾ മനസിലാക്കാനുള്ള വിശാലമായ കാഴ്ച എൽഡിഎഫിനുണ്ടായില്ല. ഉമയുടെ സ്ഥാനാർത്ഥിത്വത്തെ കുടുംബ തുടർച്ചയെന്ന് പറഞ്ഞ് പരിഹസിച്ചതും മുറിവിൽ എരിവു പുരട്ടുന്നതായി. ഉമ തോമസ് വലിയ രാഷ്ട്രീയമൊന്നും തൃക്കാക്കരയിൽ പറഞ്ഞിട്ടില്ല. എന്നാൽ തനിക്കും കുടുംബത്തിനും എതിരെ ഉയർന്ന വിവാദങ്ങളെ സമചിത്തതയോടെ നേരിട്ട് എല്ലാഘട്ടത്തിലും ഉമ ക്ഷമയോടെ മുന്നേറി. ജോ ജോസഫിനെതിരായ വ്യാജ വീഡിയോ വിവാദത്തിൽ അടക്കം യുഡിഎഫ് സ്ഥാനാർത്ഥിയുടെ വാക്കുകൾ വോട്ടർമാരെ സ്വാധീനിച്ചു

സിപിഎം വികസനം പറഞ്ഞപ്പോൾ യുഡിഎഫ്  കൊച്ചിയിലെ യുഡിഎഫ് കാല വികസനങ്ങൾ വോട്ടർമാർക്ക് കാട്ടികൊടുത്തു. ജോ ജോസഫിന്‍റെ ഓഗ്മെന്‍റൽ റിയാലിറ്റിയെക്കാൾ യുഡിഎഫ് പറഞ്ഞ റിയാലിറ്റി വോട്ടർമാർ വിശ്വസിച്ചു. രാജാവും മന്ത്രിയും തേരും കുതിരയും ഒക്കെ ഇറക്കിയുള്ള കാടിളക്കിയുള്ള എൽഡിഎഫ് പ്രചാരണത്തെ യുഡിഎഫിന്‍റെ കാലാൾപട നേരിട്ട കഥ കേരളത്തിലെ ഉപതെര‌ഞ്ഞെടുപ്പ് ചരിത്രത്തിലെ പുതിയ പാഠമായി മാറുകയാണ്. 

PREV
Read more Articles on
click me!

Recommended Stories

സത്യം, നീതി, നന്മ എല്ലാം മഹദ്‍വചനങ്ങളിൽ ഉറങ്ങുന്നു, എന്തും വിലയ്ക്കു വാങ്ങാം; വിമർശനവുമായി ശ്രീകുമാരൻ തമ്പി
ചേവായൂരില്‍ അറുപതു വയസുകാരിയെ ഫ്ലാറ്റില്‍ തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി