തൃശ്ശൂരിലെ കോൺഗ്രസിനോട് പിണക്കമെന്ന് വിഡി സതീശൻ; 'അടുത്ത തവണ 13 സീറ്റും ജയിച്ചാൽ മാത്രമേ പിണക്കം മാറൂ'

Published : Sep 26, 2026, 09:38 PM IST
VD Satheesan

Synopsis

തൃശ്ശൂരിലെ കോൺഗ്രസ് നേതൃത്വത്തോടും പ്രവർത്തകരോടും തനിക്ക് പിണക്കമുണ്ടെന്ന് വി.ഡി. സതീശൻ വ്യക്തമാക്കി. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലെ 13 സീറ്റുകളും ഒറ്റക്കെട്ടായി നിന്ന് വിജയിച്ചാൽ മാത്രമേ ഈ പിണക്കം മാറുകയുള്ളൂ. എന്നാൽ ജില്ലയോട് യാതൊരുവിധ വികസന അവഗണനയും ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തൃശ്ശൂർ: തൃശ്ശൂരിലെ കോൺഗ്രസ് നേതൃത്വത്തോടും പ്രവർത്തകരോടും തനിക്ക് പിണക്കമുണ്ടെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. എന്നാൽ ഈ പിണക്കം കൊണ്ടല്ല താൻ തൃശ്ശൂരിലേക്ക് വരാതിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. തൃശ്ശൂർ ഡി.സി.സി ഓഫീസിൽ നൽകിയ സ്വീകരണച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൃശ്ശൂരിലെ യഥാർത്ഥ രാഷ്ട്രീയ സാഹചര്യങ്ങൾ തനിക്ക് കൃത്യമായി അറിയാമായിരുന്നുവെന്ന് വി.ഡി. സതീശൻ പറഞ്ഞു. തിരഞ്ഞെടുപ്പ് വേളയിൽ എറണാകുളം ഉൾപ്പെടെയുള്ള ജില്ലകൾ യു.ഡി.എഫ് തൂത്തുവാരുമെന്ന് പറഞ്ഞപ്പോഴും തൃശ്ശൂരിലെ കണക്കുകളെക്കുറിച്ച് താൻ മിണ്ടതിരുന്നത് അതുകൊണ്ടാണ്. എറണാകുളത്തെ 14-ൽ 14 സീറ്റും ജയിക്കുമെന്ന് തൃശ്ശൂർ ഡി.സി.സിയിൽ വെച്ച് പ്രഖ്യാപിച്ചത് ഇവിടുത്തെ കോൺഗ്രസ് പ്രവർത്തകരെ പ്രകോപിപ്പിക്കാനായിരുന്നു. എന്നാൽ അവർ പ്രകോപിതരായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അഞ്ചുവർഷത്തിനുശേഷം നടക്കുന്ന അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ 110 സീറ്റുകളോടെ യു.ഡി.എഫ് വീണ്ടും അധികാരത്തിൽ വരുമെന്ന് സതീശൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു. എന്നാൽ അന്ന് തൃശ്ശൂരിലെ നിലവിലെ സ്ഥിതിയാകരുത് ഉണ്ടാകേണ്ടത്. ജില്ലയിലെ 13 സീറ്റുകളും അടുത്ത തവണ നേടണം. കോൺഗ്രസുകാർ ഒരൊറ്റ ടീമായി നിന്ന് പ്രവർത്തിച്ചുവെന്ന് ബോധ്യപ്പെടുകയും 13 സീറ്റും വിജയിക്കുകയും ചെയ്താൽ മാത്രമേ തന്റെ പിണക്കം മാറുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ നാല് സീറ്റുകളിൽ മാത്രമേ ജയിക്കാൻ സാധിച്ചുള്ളൂ എങ്കിലും തൃശ്ശൂർ ജില്ലയോട് സർക്കാർ യാതൊരുവിധ അവഗണനയും കാണിക്കില്ലെന്നും വി.ഡി. സതീശൻ പറഞ്ഞു. യു.ഡി.എഫ് സർക്കാരിന്റെ കൃത്യമായ കൈമുദ്രയുള്ള വികസന പദ്ധതികൾ തൃശ്ശൂരിൽ നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സ്നേഹത്തിന്റെ നൂലിൽ കോർത്ത് അമൃതാനന്ദമയി സമൂഹത്തെ പരിപാലിക്കുന്നു: അമിത് ഷാ; അമൃതപുരിയിൽ വിശ്വസേവാദിന പരിപാടികൾക്ക് തുടക്കം
ഗ്യാനേഷ് കുമാർ ബിജെപി ക്വട്ടേഷൻ സംഘത്തിൻ്റെ തലവനെന്ന് കെ.സി.വേണുഗോപാൽ