റെയ്ഹാന് സ്വാഗതം; ചിത്രപ്രദർശനം നടത്താൻ കേരളത്തിലേക്ക് ക്ഷണിച്ച് മുഖ്യമന്ത്രി, ആതിഥേയത്വം വഹിക്കാൻ അഭിമാനമെന്ന് വി ഡി സതീശൻ

Published : Oct 22, 2026, 11:48 PM IST
Raihan Vadra Photo Exhibition

Synopsis

ചിത്രപ്രദർശനം നടത്താൻ റെയ്ഹാൻ വാദ്രയ്ക്ക് കേരളത്തിലേക്ക് ക്ഷണം. പ്രദർശനത്തിന് ആതിഥേയത്വം വഹിക്കാൻ അഭിമാനമുണ്ടെന്ന് മുഖ്യമന്ത്രി എക്സിലൂടെ അറിയിച്ചു. റെയ്ഹാൻ്റെ പ്രദർശനത്തിൽ നിന്ന് എഴുപതിലധികം ചിത്രങ്ങൾ നീക്കിയത് വിവാദമായതിനിടെയാണ് ക്ഷണം.

തിരുവനന്തപുരം: ചിത്രപ്രദർശനം നടത്താൻ റെയ്ഹാൻ വാദ്രയെ കേരളത്തിലേക്ക് സ്വാഗതം ചെയ്തു മുഖ്യമന്ത്രി വി ഡി സതീശൻ. റെയ്ഹാൻ വാദ്രയുടെ 'നോ ഐഡിയ ഈസ് ഫൈനൽ' എന്ന പ്രദർശനത്തിന് ആതിഥേയത്വം വഹിക്കാൻ അഭിമാനമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒഴിവാക്കലുകളോ ഭേദഗതികളോ ഒന്നും തന്നെയില്ലാതെ ചിത്ര പ്രദർശനം നടത്താമെന്നും മുഖ്യമന്ത്രി അറിയിച്ചു. പ്രിയങ്ക ഗാന്ധിയുടെ മകൻ റെയ്ഹാൻ വാദ്രയുടെ ചിത്ര പ്രദർശനത്തിൽ നിന്ന് എഴുപതിലധികം ചിത്രങ്ങൾ നീക്കിയത് വിവാദമായതിനിടെയാണ് മുഖ്യമന്ത്രി വി ഡി സതീശൻ്റെ ക്ഷണം.

ദില്ലി ബിക്കാനീർ ഹൗസിൽ റൈഹാൻ വാദ്രയുടെ 'നോ ഐഡിയ ഈസ് ഫൈനൽ' എന്ന ചിത്ര പ്രദർശനത്തിൽ നിന്നാണ് ചിത്രങ്ങൾ നീക്കിയത്. 105 ചിത്രങ്ങളാണ് പ്രദർശനത്തിനു തയ്യാറാക്കിയത്. അതിൽ 74 എണ്ണം നീക്കി. യുവജന പ്രക്ഷോഭങ്ങൾ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ ഉൾപ്പെട്ട സമരങ്ങളിൽ പകർത്തിയ ചിത്രങ്ങളാണ് നീക്കിയതിലേറെയും. പ്രദശനം തുടങ്ങുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പു മാത്രമാണ് ചിത്രം നീക്കിയത് അറിയിച്ചതെന്നാണ് റെയ്ഹാൻ പറയുന്നത്. ദേശീയപതാക ഉൾപ്പെട്ട ചിത്രങ്ങളാണ് നീക്കിയതെന്നും റെയ്ഹാൻ ആരോപിച്ചു.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

ചിത്രങ്ങൾ നീക്കിയ നടപടി ആവിഷ്കാര സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമെന്ന് കോൺഗ്രസ് വിമർശിക്കുമ്പോൾ, സ്ഥാപനത്തിന്റെ നയങ്ങൾ പാലിക്കാനാണ് നടപടിയെന്നാണ് ബിക്കാനീർ ഹൗസ് അധികൃതർ വിശദീകരിക്കുന്നത്. മകനെ പിന്തുണച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി രംഗത്തെത്തി. അധികാരത്തിലുള്ളവർ മറ്റുള്ളവരുടെ ആവിഷ്കാരത്തെ ഭയപ്പെടുന്നത് ശരിയല്ലെന്നായിരുന്നു പ്രിയങ്കയുടെ പ്രതികരണം. യുവാക്കളുടെ ശബ്ദം അടിച്ചമർത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും കോൺഗ്രസ് ആരോപിച്ചു.

റെയ്ഹാനെ രാഷ്ട്രീയത്തിലേക്ക് അവതരിപ്പിക്കാനുള്ള ശ്രമമാണ് കോൺഗ്രസ് നടത്തുന്നതെന്നായിരുന്നു ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ വിമർശനം. ബിക്കാനീർ ഹൗസിൽ രാഷ്ട്രീയ ഉള്ളടക്കമുള്ള കലാസൃഷ്ടികൾ അനുവദിക്കില്ലെന്ന നയമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, ചിത്രങ്ങൾ നീക്കിയതിൽ വിശദീകരണവുമായി ബിക്കാനീർ ഹൗസ് മാനേജ്‌മെന്റ് സൊസൈറ്റിയും രംഗത്തെത്തി. സ്ഥാപനത്തിന്റെ നയങ്ങൾക്കും നിശ്ചയിച്ച മാനദണ്ഡങ്ങൾക്കും ചേരാത്ത ചിത്രങ്ങളാണ് നീക്കിയത്. നയങ്ങൾ പാലിക്കുന്ന ചിത്രങ്ങളുടെ പ്രദർശനം തുടരുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. വൈൽഡ് ലൈഫ് ചിത്രങ്ങൾ മാത്രം ഉൾപ്പെടുത്തിയവ പ്രദർശിപ്പിക്കുന്നുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കാലിക്കറ്റിന് പിന്നാലെ എംജി സർവകലാശാലയും; വെള്ളിയാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു
കിഫ്ബിയെ തകർക്കാൻ ബോധപൂർവമായ നീക്കമെന്ന് സിപിഎം, സർക്കാർ നിലപാടിനെതിരെ ക്യാംപെയ്ൻ തുടങ്ങും