
തിരുവനന്തപുരം: യുഡിഎഫ് (udf) എംഎൽഎമാരുടെ സൈക്കിൾ റാലിയെ (cycle rally) കളിയാക്കിയ സിപിഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന് (a vijayaraghavan) മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സൈക്കിൾ റാലി പ്രതീകാത്മക സമരമാണെന്നും വിജയരാഘവന്റേത് വില കുറഞ്ഞ പരാമർശമാണെന്നും വി ഡി സതീശൻ വിമർശിച്ചു.
കേരളത്തിലെ രാഷ്ട്രീയക്കാരിൽ വിലകുറഞ്ഞ പരാമർശം നടത്തുന്ന ഒന്നാമത്തെ നേതാവാണ് വിജയരാഘവനെന്നും സതീശൻ പരിഹസിച്ചു. സിപിഎം പ്രവർത്തകരെ പോലും നാണം കെടുത്തുന്ന പരാമർശങ്ങളാണ് വിജയരാഘവനിൽ നിന്നും ഉണ്ടാകാറുള്ളതെന്നും സിപിഎമ്മിന്റെ ന്യായികരണ തൊഴിലാളികൾക്ക് പോലും അതിനെ പ്രതിരോധിക്കാൻ സാധിക്കാറില്ലെന്നും സതീശൻ കളിയാക്കി. നേരത്തെ നവോത്ഥാന മതിൽ കെട്ടി സമരം നടത്തിയവരാണ് സിപിഎമ്മുകാർ. കേരളത്തിൽ എന്നും മതില് കെട്ടിയിരിക്കുകയല്ലല്ലോ അവരെന്നും സൈക്കിൾ സമരവും പ്രതീകാത്മകമായിരുന്നുവെന്നും സതീശൻ പറഞ്ഞു.
'സർക്കാരിന്റെ പ്രവർത്തനം ദുർബലപ്പെടുത്താൻ ശ്രമം'; വിലക്കയറ്റത്തിനെതിരെ സമരം പ്രഖ്യാപിച്ച് സിപിഎം
കേരളത്തിലെ വഴി തടയൽ സമരത്തിനോട് താല്പര്യമില്ലെന്നത് തന്റെ വ്യക്തിപരമായ നിലപാടാണാണെന്ന് വ്യക്തമാക്കി സതീശൻ. ചക്ര സ്തംഭന സമരത്തിൽ നിന്ന് മാറി നിന്നിട്ടില്ലെന്നും ആ സമയത്ത് നിയമസഭയിൽ ആയിരുന്നുവെന്നും വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam