
കാസര്‍ഗോഡ്: എഐ ക്യാമറ വിവാദത്തിലും കെ ഫോണ്‍ ഇടപാടിലും വലിയ അഴിമതിയെന്ന ആരോപണം കടുപ്പിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. എല്ലാ ഇടപാടുകളും പ്രസാഡിയോയിലേക്ക് എത്തുന്നതെങ്ങിനെയെന്ന് അദ്ദേഹം ചോദിച്ചു നോക്കിനില്‍ക്കുന്ന പ്രസാഡിയോക്ക് 60 ശതമാനം ലാഭം.പണം മുടക്കുന്ന കമ്പനിക്ക് 40 ശതമാനം ലാഭം.ഇത് എവിടുത്തെ ഏര്‍പ്പാടാണ്? ഉപകരാര്‍ ആര്‍ക്കാണെന്ന് സര്‍ക്കാര്‍ അറിയേണ്ടേ? വ്യവസായ മന്ത്രി ദയവുചെയ്ത് രേഖകൾ പരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
പ്രതിപക്ഷം പുകമറ സൃഷ്ടിക്കുന്നുവെന്നാണ് സ്ഥിരം മറുപടി. അങ്ങിനെയങ്കില്‍ കൃത്യമായ മറുപടി നല്‍കിയാണ് പുകമറ മാറ്റേണ്ടത്. എഐ ക്യാമറയിലൂടെ ജനത്തെ പിഴിഞ്ഞെടുക്കുന്ന പണം വേണ്ടപ്പെട്ടവരുടെ കമ്പനികള്‍ക്ക് കൈമാറുകയാണ്. കെ ഫോണ്‍, എ ഐ ക്യാമറ എല്ലാ കരാറും അവര്‍ക്കാണ്.കെ - ഫോണുമായി ബന്ധപ്പെട്ട വിശദീകരണങ്ങൾ പൊള്ളയാണ്.95 ശതമാനം പൂർത്തീകരിച്ച പദ്ധതി എന്തുകൊണ്ട് ഇതുവരെ നടപ്പിലാക്കിയില്ല.ടെണ്ടർ എക്സസ് അനുവദിക്കണമെന്ന ശിവശങ്കറിന്‍റെ കത്ത് താന്‍ പുറത്ത് വിട്ടതാണെന്നും സതീശന്‍ വ്യക്തമാക്കി.
'മുഖ്യമന്ത്രിയുടെ മൗനം മഹാകാര്യമല്ല, മിണ്ടണമെന്ന് നിർബന്ധമില്ല'; എകെ ബാലനെ പരിഹസിച്ച് ചെന്നിത്തല