
കോഴിക്കോട്: കാര്യവട്ടം ഏകദിനത്തിന് കാണികള്‍ കുറഞ്ഞത് കായിക മന്ത്രിയുടെ അഹങ്കാരത്തിനേറ്റ തിരിച്ചടിയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കുറ്റപ്പെടുത്തി. പട്ടിണിപാവങ്ങളെ അപമാനിച്ചയാൾ മന്ത്രിസ്ഥാനത്ത് ഇരിക്കാൻ യോഗ്യനല്ല. മന്ത്രി മാപ്പ് പറയണം.പ ട്ടിണി കിടക്കുന്നവര്‍ കളി കാണാന്‍ വരേണ്ടന്ന പ്രസ്താവന മലയാളികളെ വിഷമിപ്പിച്ചു. കേരള രാഷട്രീയത്തിന്‍റെ വരാന്തയില്‍ നില്‍ക്കുന്ന ഒരാള്‍ ഇത്തരം പരാമര്‍ശം നടത്തുമോ? അഹങ്കാരത്തിന്‍റേയും ധിക്കാരത്തിന്‍റേയും സ്വരമാണ് മന്ത്രിയുടേത്. മലയാളികളെ അപമാനിച്ചതിന്‍റെ സ്വാഭാവിക പ്രതികരണമാണ് കാര്യവട്ടത്ത് കണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരമാണ് നടന്നത്. അതിനെ വന്‍ വിജയമാക്കി മാറ്റേണ്ടത് കേരളത്തിന്‍റെ ആവശ്യമാണ്. സര്‍ക്കാര്‍ തന്നെയാണ് അതിന് മുന്‍കൈ എടുക്കേണ്ടത്. ഒരു അന്താരാഷ്ട്ര മത്സരം നന്നായി ഇവിടെ നടന്നാല്‍ കൂടുതല്‍ മത്സരങ്ങള്‍ നമുക്ക് ലഭിക്കും. കേരളത്തിന്‍റെ കായിക വികസനത്തിന് മാത്രമല്ല സാമ്പത്തിക രംഗത്തിനും അത് ഉണര്‍വേകും. അതിന് പകരം കായിക മന്ത്രി വളരെ മോശമായി സംസാരിച്ചു. മന്ത്രി മാപ്പ് പറയണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.
കാര്യവട്ടത്തെ ടിക്കറ്റ് നിരക്ക് വിവാദത്തിൽ ഇടപെട്ട് ബിസിസിഐ; കെസിഎയോട് റിപ്പോർട്ട് തേടി, ഇനിയെന്ത്?
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam